സര്‍വ രോഗ സംഹാരിയായ ഈ ചെടിയെ കുറിച്ച് അറിയാതെ പോകരുത്

 🌿കീഴാർ നെല്ലി🌿 Kiyar Nelli

Medicinal Uses and Health Benefits 

കീഴാര്‍ നെല്ലിയുടെ ആര്‍ക്കും അറിയാത്ത അത്ഭുത ഗുണങ്ങള്‍

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. കീഴാർ നെല്ലിയില്‍ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെരൂപത്തിൽ കാണപ്പെടുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.

🌿 കീഴാര്‍ നെല്ലിയുടെ ഇല വെന്ത നീര് കുടിക്കാം, ഇലയുടെ നീര് കുടിക്കാം അങ്ങനെ പല  രൂപത്തിലാണ് വ്യത്യസ്തമായ രോഗങ്ങള്‍ക്ക് കീഴാര്‍ നെല്ലി ഉപയോഗിക്കുന്നത്. ഏതെല്ലാം വിധത്തിലാണ് കീഴാര്‍ നെല്ലി ശരീരത്തിന്റെ ആരോഗ്യത്തിനു പ്രയോജനപെടുക എന്ന് നോക്കാം .

🌿 കരള്‍ രോഗങ്ങള്‍ക്ക് ഉത്തമ മരുന്നാണ് കീഴാര്‍ നെല്ലി. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് അമൃതു പോലെയാണ് ഈ ചെടി. കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് പണ്ട് കാലം മുതല്‍ കീഴാര്‍ നെല്ലി ഉപയോഗിച്ച് വരുന്നു. കീഴാര്‍ നെല്ലിയില്‍ അടങ്ങിയിരിക്കുന്ന ഫിലന്തിന്‍ ഹൈപോ ഫിലന്തിന്‍ എന്നിവ ലിവര്‍ സിറോസിസ് മഞ്ഞപിത്തം എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ്.

🌿 കീഴാര്‍ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് പശുവിന്‍ പാലില്‍ ചേര്‍ത്ത് ഒരാഴ്ച വെറും വയറ്റില്‍ കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനു ശമനം ഉണ്ടാകും.

 🌿 ഹൃദയത്തിന്റെ ആരോഗ്യത്തിനു വളരെ നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി. ബ്ലഡ്‌ പ്രഷര്‍ കൂടുതല്‍ ഉള്ളവര്‍ കീഴാര്‍ നെല്ലി സമൂലം ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീര് കുടിക്കുന്നത് ബിപി കുറക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

🌿 കീഴാര്‍ നെല്ലിയുടെ ഇല ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികളുടെ പ്രമേഹം കുറയുന്നതിനും, പ്രമേഹം ഇല്ലാത്തവര്‍ക്ക് ഈ രോഗം വരാതിരിക്കുന്നതിനും സഹായിക്കുന്നു. ഇതിന്റെ ഇല ചവച്ചരച്ചു കഴിക്കുന്നതും ഉത്തമമാണ്. ഇതിന്റെ ഇലകള്‍ക്ക് ഇളം പുളി ആണ് എന്നതുകൊണ്ട് തന്നെ ആര്‍ക്കും ചവച്ചരച്ചു കഴിക്കാം. ജലദോഷം പനി ഇവയുള്ളപ്പോള്‍ കീഴാര്‍നെല്ലി ചവച്ചു കഴിക്കുന്നത് നല്ലതാണ്. (ഇതിനു വൈറസ്, ബാക്ടീരിയ അണുക്കളെ നശിപ്പിക്കുവാനുള്ള ശേഷിയുണ്ട്) എയിഡ്സ് വൈറസിന്റെ വരെ വളര്‍ച്ചയെ തടുക്കാനുള്ള ശേഷി ഇതിനുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുന്നതിനും ഇത് സഹായിക്കും.

🌿 കീഴാര്‍ നെല്ലി സമൂലം അരച്ച് മോരില്‍ കലക്കി കുടിക്കുന്നത് വയറ്റില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരം ആണ് .കുടലിനെ ബാധിക്കുന്ന രോഗങ്ങള്‍ ,വിരശല്യം ശരീരത്തില്‍ വൃണങ്ങള്‍ ഉണ്ടാകുക ,ശരീരം നീര് വെക്കുക എന്നിങ്ങനെ ഉള്ള പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ്.

🌿 കീഴാര്‍ നെല്ലി സമൂലം എടുത്തു കാടി വെള്ളത്തില്‍ കലക്കി കുടിക്കുന്നത് സ്ത്രീകളിലെ അമിത ആര്‍തവത്തിന്നുള്ള ഉത്തമ പരിഹാരമാണ്. അതായത് ആര്‍ത്തവ കാലത്ത് കൂടുതല്‍ ആയി രക്തം പോകുന്നതിനെയും കൂടുതല്‍ ദിവസം ആര്‍ത്തവം നീണ്ടു നില്‍ക്കുന്നതിനെയും അതോടൊപ്പം ആര്‍ത്തവ കാലത്തുണ്ടാകുന്ന അമിത വേദനയെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു .

🌿 കീഴാര്‍ നെല്ലിയുടെ ഇല ഇട്ടു കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ അകാലനര ഇവ തടയുന്നതിനും മുടി വളരുന്നതിനും ഉത്തമമാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി. ഇത് ദിവസവും ചവച്ചു അരച്ച് കഴിക്കുന്നതും വെള്ളം തിളപിച്ചു കുടിക്കുന്നതും എല്ലാം മൂത്ര ചൂടിനും, മൂത്രത്തില്‍ പഴുപ്പിനും, കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്.

🌿 മൂത്രത്തില്‍ ഉണ്ടാകുന്ന അണുബാധയെ തടയുന്നതിനോടൊപ്പം നല്ലപോലെ മൂത്രം പോകുന്നതിനും ഇത് സഹായിക്കുന്നു മൂത്രം ഒഴിക്കുമ്പോള്‍ വേദന അനുഭവപെടുന്നവര്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.

🌿 ഈ ചെടിയിലടങ്ങിയിരിക്കുന്ന ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകം. ഇത് വേര്‍തിരിച്ചെടുത്തു കൊടുത്തപ്പോള്‍ വിഷ സ്വഭാവം കാണിച്ചു. പക്ഷേ ചെടി മുഴുവനായി കൊടുത്തപ്പോള്‍ പാർശ്വഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section