ഈ ചെടിയുടെ ഒരു പിടി ഇല മതി.
waterleaf Ceylon spinach
വിത്തുമുളപ്പിച്ചും തണ്ടു മുറിച്ചു നട്ടുമാണ് വംശവർധന. വേനൽമഴ കിട്ടിക്കഴിഞ്ഞാൽ കൃഷിയിറക്കാം. അടിവളമായി ഓരോ ചെടിക്കും രണ്ടു പിടി ചാണകവളം നൽകണം. തൈകൾ നട്ട് ഒന്നരമാസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാം. ഓരോ വിളവെടുപ്പിന് ശേഷവും ഒരു പിടി ജൈവവളം നൽകി മണ്ണ് കൂട്ടിക്കൊടുക്കണം. കീടങ്ങളൊന്നും തന്നെ പരിപ്പുചീരയെ ബാധിക്കാറില്ല. ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലമാണെങ്കിൽ നല്ല വിളവ് ലഭിക്കും. അധികം അധ്വാനമില്ലാതെ പെട്ടന്ന് വളരുന്ന പരിപ്പുചീര നട്ടാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താം വിഷമില്ലാത്ത പച്ചക്കറി ആസ്വദിക്കുകയുമാവാം.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.