വലിയ തോതിൽ വളരുന്ന നല്ലയിനം മരങ്ങളുടെയും പൂവിടുന്ന കുറ്റിച്ചെടികളുടെയും ഇനങ്ങൾ വളരുന്നതിനുള്ള ഏറ്റവും വേഗതയേറിയ മാർഗമാണ് ഗ്രാഫ്റ്റിംഗ്.
ഇത്തരത്തിൽ നമുക്ക് മരങ്ങളിൽ നിന്ന് വിളവ് ലഭിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാൻ കഴിയും . വേഗത്തിൽ അതെ ഗുണത്തിലുള്ള കായ്ഫലം ലഭിക്കുന്നു. കായ്ക്കുന്ന മരത്തിന്റെ വിത്തുകൾ മുളപ്പിച്ച തൈകളിൽ ആണ് ഗ്രാഫ്റ്റിങ് ചെയ്യുന്നത്. എയർ ലയറിങ് പോലുള്ള മറ്റ് രീതികളിൽ പല ചെടികളും വളരാൻ പ്രയാസമാണ്, പക്ഷേ അവ ഗ്രാഫ്റ്റിങ് ചെയ്യുന്നതിലൂടെ വിജയ സാധ്യത കൈവരിക്കാം.
റൂട്ട് സ്റ്റോക്ക്
. ഗ്രാഫ്റ്റിങ് ചെയ്യാൻ ആദ്യം വേണ്ടത് റൂട്ട് സ്റ്റോക്ക് ആണ്
നല്ല ആരോഗ്യമുള്ളതും പ്രതിരോധശേഷിയുള്ളതുമായ നാടൻ ഇനങ്ങളുടെ റൂട്ട് സ്റ്റോക്ക് ആണ് വേണ്ടത്. ഉദാഹരണം മാവിന്റെ റൂട്ട് സ്റ്റോക്ക് എടുക്കുകയാണെങ്കിൽ നല്ല വളർച്ചയും രോഗപ്രതിരോധശേഷിയുള്ള നാടാൻ ഇനങ്ങളുടെ തൈകൾ തിരഞ്ഞെടുക്കുക 6 മാസം മുതൽ പ്രായമുള്ള തൈകളിൽ ഗ്രാഫ്റ്റിങ് ചെയ്യാം
സിയോൺ
സിയോൺ (മാവ്)ഇവ തിരഞ്ഞെടുക്കുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കേണ്ടതുണ്ട്. ഒട്ടിക്കാൻ ഉപയോഗിക്കുന്ന തണ്ടുകളാണ് സിയോണുകൾ.
വ്യത്യസ്ത സിയോണുകൾ ഒന്നിലധികം ഇനങ്ങൾ ഒറ്റ റൂട്ട് സ്റ്റോക്ക് പ്ലാന്റിൽ ഒട്ടിക്കാൻ കഴിയും
റൂട്ട് സ്റ്റോക്ക് റെഡിയായാൽ അടുത്തതായി വേണ്ടത് റൂട്ട് സ്റ്റോക്കിന്റെ അതെ കുടുംബത്തിൽ പെട്ട സിയോൻ ആണ്
സിയോൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
🍃 കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന കട്ടർ അല്ലെങ്കിൽ കത്രിക സാനിറ്റേഷൻ കൊണ്ട് ക്ലീൻ ചെയ്യുക.
🍃കട്ട് ചെയ്ത ഉടനെ അതിലെ ഇലകൾ വേഗം റിമൂവ് ചെയ്യുക.
🍃സിയോൺ 5ഇഞ്ച് വലുപത്തിലുള്ളതാണ് തിരഞ്ഞെടുക്കേണ്ടത്.
🍃കട്ട് ചെയ്ത സിയോൻ നനഞ്ഞ ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് ഒരു പോളിത്തീൻ കവറിൽ കവർ ചെയ്തു സൂക്ഷിച്ചു വെക്കാം.
🍃10ദിവസം വരെ ഇത്തരത്തിൽ വെക്കാം , ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാതിരിക്കുന്നതാണ് നല്ലത് കാരണം അതിൽ നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന പച്ചക്കറികൾ പഴങ്ങൾ എഥിലീൻ വാതകം പുറപ്പെടുവിക്കുന്നു അത് കാരണം സിയോൻ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്അല്ലെങ്കിൽ ഗ്രാഫ്റ്റിങ് ചെയ്‌താൽ വിജയസാധ്യത കുറയും.
കൂടുതൽ കാര്യങ്ങൾ വ്യക്തമായി അറിയുന്നതിന് വേണ്ടി വീഡിയോ കാണുക.
കടപ്പാട്:
ഷെരീഫ് ഒലിങ്കര 9037532601
മാഷാഅല്ലാഹ് സൂപ്പർ വിവരണം
ReplyDelete