കറിവേപ്പില (Curry leaves)
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ കരോട്ടിനും മുടി കൊഴിച്ചിൽ തടഞ്ഞു മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാന്‍ കഴിവുണ്ട്.
കറിവേപ്പിലയിലെ ആൻറി ഓക്സിഡന്റുകൾ ശിരോചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും.
കറിവേപ്പില എങ്ങനെ ഫലപ്രദമായി കേശസംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം.
∙ ഡയറ്റിൽ ഉൾപ്പെടുത്താം
കറിവേപ്പില ഡയറ്റിലും ഉൾപ്പെടുത്തുക എന്നതാണ് അടിസ്ഥാനമായ കാര്യം. കറിവേപ്പില കഷണങ്ങളാക്കി പാലിൽ ചേർത്തു കഴിക്കുകയോ പൊടിച്ച് മറ്റു ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്യാം.
∙ ഹെയർ മാസ്ക്
കറിവേപ്പില പൊടിച്ച് തൈരുമായി ചേർത്തു പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
∙ ഹെയർ ടോണിക്
ഒരു പാത്രത്തിൽ കുറച്ചു കറിവേപ്പിലയെടുത്ത് അതിലേക്ക് വെളിച്ചെണ്ണ ചേർത്ത്, ചെറുചൂടിൽ കറുപ്പു നിറമാകുന്നതുവരെ തിളപ്പിക്കാം. എണ്ണ തണുക്കുമ്പോൾ തലയിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. ഒരുമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വളർച്ച വർധിപ്പിക്കാനും അകാല നര പ്രതിരോധിക്കാനും നല്ലതാണ്.
∙ കറിവേപ്പില കൊണ്ടൊരു ചായ
കറിവേപ്പില കൊണ്ടു ചായയുണ്ടാക്കി കഴിക്കുന്നതും മുടിയുടെ വളർച്ചയ്ക്കു നല്ലതാണ്. അതിനായി കുറച്ചു വെള്ളത്തിൽ കറിവേപ്പിലയിട്ടു തിളപ്പിക്കാം. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് മധുരവും ചേർത്ത് കുടിക്കാം. ഇതും മുടി കൊഴിച്ചിലും താരനും തടയും. ഒരാഴ്ചയോളം ഇത് ചെയ്യുക.
*സ്വന്തമായി വളർത്തുന്നതോ, സമീപത്തെ വീടുകളില്‍ നിന്നു ലഭിക്കുന്നതോ ആയ വേപ്പില ഉപയോഗിക്കുന്നതാണ് ഉചിതം.