സുമംഗലികളാകാൻ 850 പേർ
സമസ്ത സെന്റിനറിയുടെ ഭാഗമായി SYS സമൂഹ വിവാഹം
സുഹൃത്തെ,
850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ്ങൾ പങ്ക് വെക്കാനും ഒരാൾ കൂട്ടിനുണ്ടാകുന്ന ജീവിതത്തിലേക്ക് അവരെത്ര സ്വപ്നങ്ങൾ നെയ്ത് വെച്ചിട്ടുണ്ടാകും.
ഏപ്രിൽ 5 ന് നീലഗിരിയിൽ നടക്കുന്നത് നമ്മുടെ സങ്കൽപങ്ങൾക്കപ്പുറത്തെ സ്നേഹക്കൈനീട്ടങ്ങളാണ്. ഓരോരുത്തർക്കും വേണ്ട ലളിതമെങ്കിലും സ്വർണവും മഹ്റുമൊക്കെയായി എത്ര കോടികൾ വേണ്ടി വരും എന്ന് ആലോചിച്ച് നോക്കൂ..!
സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന ഈ മഹാ ഉദ്യമത്തിൽ നമുക്ക് ചേർന്ന് നിൽക്കണമല്ലോ. കഴിയുന്നതിൽ പരമാവധി നൽകാൻ ശ്രമിക്കുക, ₹850 എങ്കിലും നൽകി വലിയ മനുഷ്യർക്കൊപ്പം നിൽക്കുക.
ഈ ഉസ്താദുമാരുടെ, വിവാഹിതരാകുന്ന പാവങ്ങളുടെ പ്രാർത്ഥനകളാണല്ലോ പ്രതീക്ഷയും.
"അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ"
- കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
ഒരു രൂപ മാറ്റി വെക്കാം...
ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാം...
സാന്ത്വനത്തിന്റെ തണൽമരം: പാടന്തറ മർക്കസും സമൂഹവിവാഹവും
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള ഗൂഡല്ലൂർ പാടന്തറ മർക്കസും (Padanthara Markaz) അതിന് നേതൃത്വം നൽകുന്ന സമസ്ത നീലഗിരി ജില്ലാ സെക്രട്ടറി ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാരും ചെയ്യുന്നത് സമാനതകളില്ലാത്ത സാമൂഹിക സേവനമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിവാഹം സ്വപ്നം കാണാൻ പോലുമാകാത്ത പാവപ്പെട്ട പെൺകുട്ടികളുടെ കണ്ണീരൊപ്പുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും സംഘാടന മികവുമാണ് പാടന്തറ മർക്കസിനെ ഇന്ന് കാണുന്ന വലിയൊരു പ്രസ്ഥാനമാക്കി മാറ്റിയത്.
തുടക്കം (2014)
114 ജോഡികൾ
ആദ്യത്തെ സമൂഹവിവാഹം
മഹാസംഗമം (2023)
800 ജോഡികൾ
തുടർന്ന് 2015, 2017, 2019 വർഷങ്ങളിലും നടന്നു
ഏപ്രിൽ 5, 2026
850 ജോഡികൾ
സമസ്ത സെന്റിനറിയുടെ ഭാഗമായി
ഈ മഹാ സംരംഭത്തിന്റെ പ്രധാന പ്രത്യേകതകൾ:
🤝 മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃക
ഇതൊരു മതവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല. ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളിൽ പെട്ടവർക്ക് അവരുടെ സ്വന്തം മതാചാരപ്രകാരമാണ് വിവാഹം നടത്തിക്കൊടുക്കുന്നത്. ഹൈന്ദവ സഹോദരങ്ങൾക്ക് പാടന്തറ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലും ക്രിസ്ത്യൻ സഹോദരങ്ങൾക്ക് അടുത്തുള്ള പള്ളിയിലുമാണ് താലികെട്ടിന് വേദിയൊരുക്കുന്നത്.
🎁 നൽകുന്ന സൗജന്യ സഹായങ്ങൾ
വധൂവരന്മാർക്ക് ആവശ്യമായ വിവാഹ വസ്ത്രങ്ങൾ, പെൺകുട്ടികൾക്ക് സ്വർണ്ണാഭരണങ്ങൾ, സാമ്പത്തിക സഹായങ്ങൾ എന്നിവയെല്ലാം മർക്കസ് സൗജന്യമായാണ് നൽകുന്നത്. ഏകദേശം ഒരു ലക്ഷത്തോളം ആളുകൾക്ക് വിഭവസമൃദ്ധമായ വിവാഹ സദ്യയും ഒരുക്കാറുണ്ട്.
👥 ഗുണഭോക്താക്കൾ
തോട്ടം തൊഴിലാളികൾ, ആദിവാസി വിഭാഗങ്ങൾ, സാധാരണക്കാർ തുടങ്ങി നീലഗിരി, കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണിത്. അയ്യായിരത്തോളം യുവതീയുവാക്കൾ ഇതിനകം ഈ പദ്ധതിയിലൂടെ പുതുജീവിതത്തിലേക്ക് കടന്നിട്ടുണ്ട്.
🏘️ മറ്റ് സാമൂഹിക ഇടപെടലുകൾ
ഭവനരഹിതർക്കുള്ള വീട് നിർമ്മാണം, ആദിവാസി മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഇസ്ലാമിക - ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും ഡോ. അബ്ദുസ്സലാം മുസ്‌ലിയാരുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ നടന്നു വരുന്നു.
₹850 രൂപ ചലഞ്ചിന്റെ ഭാഗമാവുക
Donate NowA/C Name: SYS SANTHWANAM
A/C Number: 1270201030266
IFSC Code: CNRB0001270
Bank: Canara Bank, Gudalur
Google Pay / PhonePe / Paytm
Organized by
SYS KERALA | SSF KERALA
Students Centre, Calicut-4 🌐 www.ssfkerala.org
