നിങ്ങളുടെ വീട്ടിലെ കറിവേപ്പ് തഴച്ചുവളരുന്നില്ലേ?
കറിവേപ്പ് കൃഷിയിൽ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ!
കൃത്യമായി പരിപാലിച്ചാൽ കറിവേപ്പ് ഒരു മനുഷ്യായുസ്സോളം നിലനിൽക്കും 🌿
🌱 അടുക്കളത്തോട്ടം | Curry Leaves Farmingമലയാളികളുടെ അടുക്കളത്തോട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പ്. എന്നാൽ എത്ര വളം ഇട്ടുകൊടുത്താലും കറിവേപ്പ് ശരിയായി വളരുന്നില്ലെന്ന് പലർക്കും പരാതിയുണ്ട്. കറിവേപ്പ് തഴച്ചുവളരാനും കീടശല്യം ഇല്ലാതെ സംരക്ഷിക്കാനും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 10 മികച്ച ടിപ്സുകൾ താഴെ നൽകുന്നു:
- 1. തുടക്കം ഗ്രോബാഗിൽ: ചെറിയ തൈകൾ വാങ്ങി നേരിട്ട് മണ്ണിൽ നടാതെ ആദ്യം കുറച്ചുകാലം ഗ്രോബാഗിലോ ചട്ടിയിലോ വളർത്തിയ ശേഷം മാത്രം മണ്ണിലേക്ക് പറിച്ച് നടുക.
- 2. സ്ഥലം തിരഞ്ഞെടുക്കൽ: നല്ല വെയിലും നീർവാർച്ചയുമുള്ള സ്ഥലം തന്നെ കറിവേപ്പ് നടാനായി തിരഞ്ഞെടുക്കണം.
- 3. കുമ്മായ പ്രയോഗം: 3 അടി താഴ്ചയിൽ കുഴിയെടുത്ത് അതിൽ അര കിലോ കുമ്മായമോ ഡോളോമൈറ്റോ ചേർത്തിളക്കി 10 ദിവസം വെക്കണം. അതിനുശേഷം ജൈവവളങ്ങൾ ചേർത്ത് തൈ നടാം.
- 4. നന: മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വേനൽക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ നിർബന്ധമായും നനയ്ക്കണം.
- 5. ജൈവവളങ്ങൾ: ഉണങ്ങിയ ചാണകപ്പൊടി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവയാണ് കറിവേപ്പിന് ഏറ്റവും മികച്ചത്. ഇത് ഇട്ടതിന് ശേഷം മുകളിൽ കുറച്ച് മേൽമണ്ണ് വിതറിക്കൊടുക്കണം.
- 6. വേര് പൊട്ടരുത്: തടം ഇളക്കുമ്പോഴും വളം ഇട്ടുകൊടുക്കുമ്പോഴും കറിവേപ്പിന്റെ വേര് പൊട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- 7. പുളിയൻ ലായനി: കടലപ്പിണ്ണാക്കും പച്ചച്ചാണകവും പുളിപ്പിച്ച് 10 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് മാസത്തിലൊരിക്കൽ ഒഴിച്ചുകൊടുത്താൽ ചെടി തഴച്ചുവളരും. കീടങ്ങളെ അകറ്റാൻ വേപ്പെണ്ണ-വെളുത്തുള്ളി ലായനി ഉപയോഗിക്കാം.
- 8. മീൻ കഴുകിയ വെള്ളം: തലേദിവസത്തെ പുളിച്ച കഞ്ഞിവെള്ളം, മീൻ കഴുകിയ വെള്ളം എന്നിവ നേർപ്പിച്ച് തടത്തിൽ ഒഴിച്ചുകൊടുക്കാം.
- 9. ഇലകളിലെ നന: വേനൽക്കാലത്ത് ചുവട്ടിൽ നനയ്ക്കുന്നതിനൊപ്പം ഇലകളുടെ രണ്ട് വശത്തും വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുന്നത് ചെറുകീടങ്ങളെ അകറ്റാൻ സഹായിക്കും.
- 10. ഇല പറിക്കരുത്: വിളവെടുക്കുമ്പോൾ ഒരിക്കലും ഓരോ ഇലയായി പറിച്ചെടുക്കരുത്. പകരം ചെറിയ തണ്ടോടെ ഒടിച്ചെടുക്കുക. അവിടങ്ങളിൽ നിന്നും കൂടുതൽ ശാഖകൾ പിന്നീട് പൊട്ടിമുളയ്ക്കും.
📢 ഓൺലൈൻ പരിശീലന ക്ലാസ്സ്
ആധുനിക കൃഷിരീതികൾ പഠിക്കാൻ ഒരു മികച്ച അവസരം! 🚀
- ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
- ✅ നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ)
- ✅ തിയ്യതി: 2026 ഏപ്രിൽ 15 | സമയം: രാത്രി 7:00 - 9:00
- ✅ ഫീസ്: ₹149/- മാത്രം
👇 ഇതും വായിക്കുക 👇
*തക്കാളിയുടെ ചുവടുഭാഗം കറുത്ത് അഴുകുന്നുണ്ടോ? ബ്ലോസം എൻഡ് റോട്ട് മാറ്റാൻ ഈ കാര്യങ്ങൾ ചെയ്യാം | Tomato Blossom End Rot Management*