പേര് കേട്ടിട്ട് വഴുതനയുടെ കുടുംബത്തില്‍പ്പെട്ടതാണെന്ന് തെറ്റിദ്ധരിക്കല്ലേ. പേരില്‍ മാത്രമാണ് വഴുതനയുമായി സാമ്യമുളളത്. വയലറ്റ്, ഇളംപച്ച നിറങ്ങളിലാണ് ഇത് കാണാറുളളത്. ഗ്രാമ്പൂവിന്റെ ആകൃതിയാണ് ഇതിന്റെ കായകള്‍ക്ക്. വൈകുന്നേരങ്ങളിലാണ് ഇതിന്റെ പൂക്കള്‍ വിരിയാറുളളത്. കാണാന്‍ ഏറെ ഭംഗിയുളളതായതിനാല്‍ ചിലര്‍ അലങ്കാരച്ചെടിയായും നിത്യവഴുതന വളര്‍ത്താറുണ്ട്.
നിത്യവും വിളവ് തരുമെന്നതിനാലാണ് ഈ പച്ചക്കറിക്ക് നിത്യവഴുതന എന്ന പേര് കിട്ടിയത്. ഒരിക്കല്‍ നട്ടുപിടിപ്പിച്ചാല്‍ കാലങ്ങളോളം കായ്കളുണ്ടാകും. പൂര്‍ണമായും ജൈവരീതിയില്‍ നിത്യവഴുതന കൃഷി ചെയ്യാം.
സാധാരണയായി കീടങ്ങളോ മറ്റോ ഇതിനെ ബാധിക്കാറില്ല. അതിനാല്‍ കൃഷി ചെയ്യാനും വലിയ ബുദ്ധിമുട്ടില്ല. ടെറസ്സിലോ ഗ്രോബാഗിലോ ഇഷ്ടമുളളിടത്ത് വളര്‍ത്താനാകും. പന്തലിട്ടുകൊടുത്ത് പടര്‍ത്തിവിടാവുന്നതാണ്. നട്ട് ചുരുങ്ങിയ സമയത്തിനുളളില്‍ വളളികള്‍ വളര്‍ന്ന് കായ്കളുണ്ടാകും. പൂക്കളാണ് കായ്കളായി മാറുന്നത്. ഒരിക്കല്‍ നട്ടാല്‍ നട്ടുവളര്‍ത്തുന്ന സ്ഥലത്ത് വിത്തുകള്‍ വീഴുന്നതോടെ ഇത് എല്ലാക്കാലവും നിലനില്‍ക്കും. നല്ല വളര്‍ച്ചയുളള ചെടിയാണെങ്കില്‍ ദിവസേന കാല്‍കിലോ വരെ കായകള്‍ ലഭിക്കും. 🍂 5. വഴുതന |വാട്ട രോഗം
ലക്ഷണങ്ങൾ
💡 വഴുതന ചെടിയുടെ ഇലകൾ അകത്തേക്കോ പുറത്തേക്കോ ഉണങ്ങി ചെടി പെട്ടെന്ന് വാടിപ്പോകുന്നു.
💡 രോഗബാധയേറ്റ ചെടികളുടെ ഇലകളിൽ മുരടിപ്പ്, വാട്ടം തുടങ്ങിയ ലക്ഷണങ്ങൾ കാണാം.
💡 രോഗബാധയേറ്റ ചെടികളുടെ ഇലകൾ വാടി ചെടി നശിച്ചുപോകുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
👉🏻 സ്യൂഡോമോണാസ് (20 ഗ്രാം ഒരു കിലോ വിത്തിനു) ഉപയോഗിച്ചു വിത്ത് പരിപാലനം നടത്തുക.
👉🏻 രോഗം രൂക്ഷമായ സന്ദർഭങ്ങളിൽ കോപ്പർ ഓക്സിക്ലോറൈഡ് 50 WP (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് 77 WP (1 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) മണ്ണിൽ ഒഴിക്കുക.

