🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 08
കല്ലിയൂർ പഞ്ചായത്തിലെ നെടിഞ്ഞിൽ പച്ചക്കറി ക്ലസ്റ്ററിലെ മികച്ച കർഷകനായ ശ്രീ. ജോണിൻ്റെ (സുരേന്ദ്രൻ) കൃഷിയിടത്തിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കമായി.
ഇൻഡോ അമേരിക്കൻ സീഡ് (Indo American Seed) കമ്പനി പുറത്തിറക്കിയ 'റോക്ക്സ്റ്റാർ' (Rockstar) എന്നയിനം ഹൈബ്രിഡ് തണ്ണിമത്തനാണ് ഇവിടെ കൃഷി ചെയ്യുന്നത്.
കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ കല്ലിയൂർ കൃഷി ഓഫീസർ ശ്രീമതി. P മേരിലത തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മികച്ച വിളവ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
