🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 07
കല്ലിയൂർ പഞ്ചായത്തിലെ ഉപനിയൂർ പാടത്ത് നെൽകൃഷിക്ക് തുടക്കമായി. ഉപനിയൂർ പാടത്തെ പ്രമുഖ നെൽ കർഷകനായ ശ്രീ. ശങ്കരൻ്റെ കൃഷിയിടത്തിൽ ഞാറു നടീൽ ഉത്സാഹത്തോടെ പുരോഗമിക്കുന്നു.
ഉമ (Uma) എന്നയിനം നെൽവിത്താണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഞാറ്റടിയിൽ പാകിമുളപ്പിച്ച് 25 ദിവസം പ്രായമായപ്പോഴാണ് തൈകൾ പാടത്തേക്ക് പറിച്ചു നടുവാൻ തുടങ്ങിയത്.
കല്ലിയൂരിൻ്റെ കാർഷികപ്പെരുമയ്ക്ക് കരുത്തേകുന്ന പ്രിയപ്പെട്ട കർഷകന് അഭിനന്ദനങ്ങൾ...
