🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 09
കല്ലിയൂർ പഞ്ചായത്തിലെ പാപ്പാംചാണിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന ശ്രീ. ജയരാജ് എന്ന കർഷകൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.
പരമ്പരാഗതമായി ലഭിച്ച കൃഷിയറിവുകൾ പ്രയോജനപ്പെടുത്തി കുട്ടിക്കാലം മുതലേ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. സഹകരണ വകുപ്പിൽ നിന്ന് പെൻഷനായ ശേഷം ഇപ്പോൾ മുഴുവൻ സമയവും കാർഷിക മേഖലയിൽ സജീവമാണ്.
ഒരേക്കറോളം സ്ഥലത്ത് വിവിധയിനം വിളകൾ കൃഷി ചെയ്യുന്ന ഇദ്ദേഹം, നിലവിൽ പ്രധാനമായും വള്ളിപ്പയർ കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
