🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 13
കല്ലിയൂർ എന്നാൽ 'കൃഷിയുടെ ഊര്' എന്ന് നിസ്സംശയം പറയാം. എല്ലാ സീസണിലും ചീര കൃഷിചെയ്യുന്ന ഒരു നാടാണ് കല്ലിയൂർ.
കല്ലിയൂർ പഞ്ചായത്തിലെ പാപ്പാംചാണിയിലെ കർഷകനായ ശ്രീ. ബാലാജിയുടെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകളാണിത്.
ജൈവവളം ചേർത്ത് മണ്ണൊരുക്കി വിത്ത് വിതച്ചാൽ 25-ാം ദിവസം മുതൽ ഇവിടെ വിളവെടുപ്പ് തുടങ്ങും. ചുവടോടെ പിഴുതെടുത്താണ് ഇവിടുത്തെ കർഷകർ വിപണനം നടത്തുന്നത്.
