🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 12
കല്ലിയൂരിൽ കപ്പലണ്ടി വിളവെടുപ്പ് തുടങ്ങി. കല്ലിയൂർ പഞ്ചായത്തിലെ സ്റ്റേഡിയത്തിനു സമീപം കൃഷിചെയ്യുന്ന ശ്രീ. സ്റ്റീഫൻ എന്ന കർഷകൻ്റെ കൃഷിയിടത്തിലാണ് നിലക്കടല (കപ്പലണ്ടി) വിളവെടുപ്പ് നടക്കുന്നത്.
പണ്ട് കാലത്ത് തെക്കൻ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ധാരാളമായി നിലക്കടല കൃഷിചെയ്തിരുന്നുവെങ്കിലും ഇന്ന് ചുരുക്കം ചില കർഷകർ മാത്രമേ ഈ കൃഷി ചെയ്യുന്നുള്ളൂ.
കേരളത്തിൻ്റെ മണ്ണിൽ നന്നായി വിളയുന്ന ഒരു കാർഷിക വിളയാണിതെങ്കിലും, നല്ല വിളവ് ലഭിക്കണമെങ്കിൽ ചിട്ടയായ പരിചരണം വേണമെന്ന് പ്രിയപ്പെട്ട കർഷകൻ ഓർമ്മിപ്പിക്കുന്നു.
