🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 11
കല്ലിയൂർ പഞ്ചായത്തിലെ പാപ്പാംചാണിയിൽ പാവൽ കൃഷി ചെയ്യുന്ന ശ്രീ. ഷൈജുവിൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.
വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വെളുത്ത നീളമുള്ള NS 435 എന്ന ഇനം പാവലാണ് ഷൈജു കൃഷി ചെയ്യുന്നത്.
രോഗ കീടബാധകൾ ഇല്ലാതെ ഒത്തുകിട്ടിയാൽ പാവലിനേപ്പോലെ ആദായം തരുന്ന മറ്റൊരു പച്ചക്കറിയില്ല എന്നാണ് ഈ അനുഭവസമ്പന്നനായ കർഷകൻ സാക്ഷ്യപ്പെടുത്തുന്നത്.
