🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 05
കല്ലിയൂർ പഞ്ചായത്തിലെ നെടിഞ്ഞിൽ പച്ചക്കറി ക്ലസ്റ്ററിലെ കർഷകനായ ശ്രീ. ജോയിയുടെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.
ചീര തൈകൾക്ക് വളപ്രയോഗം നടത്തുന്ന തിരക്കിലാണ് പ്രിയപ്പെട്ട കർഷകൻ. വാരങ്ങൾ തയാറാക്കി കുമ്മായ വസ്തുക്കൾ ചേർത്ത് മണ്ണിൻ്റെ പുളിപ്പു മാറ്റിയ ശേഷം, ജൈവവളം ചേർത്ത് മണ്ണൊരുക്കിയാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്.
മുളച്ചുവരുന്ന തൈകൾക്ക് ചിട്ടയായ ജലസേചനവും, ശാസ്ത്രീയ വളപ്രയോഗവും നടത്തിയാൽ, 28-ാം ദിവസം മുതൽ ചീര വിളവെടുക്കാം. നേരിട്ട് വിത്ത് വിതച്ച് കൃഷി ചെയ്യുന്നതാണ് ലാഭകരമെന്ന് അനുഭവസമ്പന്നനായ ഈ കർഷകൻ പറയുന്നു.
