🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 02
കല്ലിയൂർ പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകനായ ശ്രീ. ജോൺ റോയി അണ്ണൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.
പ്രധാനമായും വള്ളിപ്പയർ കൃഷിയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
KSRTC പൂവാർ ഡിപ്പോയിലെ മെക്കാനിക്ക് വിഭാഗം ജീവനക്കാരനായ അദ്ദേഹം, തിരക്കുകൾക്കിടയിലും ഒഴിവുസമയങ്ങൾ കൃഷിക്കായി നീക്കിവെക്കുന്നു.
കുട്ടിക്കാലം മുതലേ കൃഷിയിൽ സജീവമായ ഇദ്ദേഹം കാർഷികവൃത്തി ഒരു തപസ്യയായി കൊണ്ടുനടക്കുന്നു.
