സാധാരണ ഇഞ്ചിയെക്കാൾ ഇരട്ടിയിലധികം വിളവ് കൂടുതൽ ഔഷധമൂല്യം, ഗുണമേൻമ, എരിവ്, മണം എന്നിവയൊക്കെ ഈ ഇഞ്ചിക്കുണ്ടെന്നാണ് പറയുന്നത്.
ഒരു ഗ്രോ ബാഗിൽ നിന്ന് തന്നെ നാലു കിലോയിലധികം വിളവ് ലഭിക്കും. ഒരു ചുവട്ടിൽ നിന്നു നാനൂറിലേറെ ചിനപ്പുകൾ വളരും എന്നതിനാൽ അകലത്തിൽ നടണം എന്നുമാത്രം, രോഗബാധകൾ ഇല്ലാത്തതിനാൽ കീടനാശിനികളുടെ ആവശ്യം ഇല്ല.
രോഗങ്ങൾമൂലം ഇഞ്ചി കൃഷിയിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട കർഷകന് ചുവന്ന ഇഞ്ചി രക്ഷയാകുമെന്നാണ് പ്രതീക്ഷ. ചുവന്ന ഇഞ്ചി രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ബാക്ടീരിയ അണുബാധ തടയുന്നതിനും യൂറിക് ആസിഡ് കുറയ്ക്കുന്നതിനും വിഷവസ്തുക്കളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്നതിനും, പ്രായമായവരിൽ ഹൃദയ, പ്രമേഹം പോലുള്ള വിട്ടുമാറാത്ത ഡീജനറേറ്റീവ് രോഗങ്ങളെ തടയാനും ചുവന്ന ഇഞ്ചിക്ക് കഴിയും.
രണ്ടു ഇല വന്നുകഴിഞ്ഞാൽ ചുവട്ടിൽ നിന്ന് ഇതിനെ അടർത്തിമാറ്റി അടുത്ത വിത്തായി കൃഷി ചെയ്യാം.സാധാരണ ഇഞ്ചിയുടെ പോലെ മൂപ്പായി കഴിഞ്ഞ ശേഷം പറിച്ചെടുത്തു വിത്തിനുള്ള ഇഞ്ചിയ്ക്കായി മാറ്റുന്ന പ്രക്രിയയോ, പുതിയ വിത്ത് ഇറക്കാൻ കാലതാമസമോ ഈ ചുവന്ന ഇഞ്ചിക്ക് ഇല്ല.