2017 വരെ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന അജയ് ഗോപിനാഥിന്റെ ജീവിതം മാറ്റിമറിച്ച കഥ



അജയ് ഗോപിനാഥ്‌ ഒരു സാധാരണ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു 2017 വരെ, എന്നാൽ ബാംഗ്ലൂരിലെ ഒരു റെസ്റ്റോറന്റിൽ നിന്നും കഴിച്ച ഒരു ഭക്ഷണം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.

Micro Greens - ഇതായിരുന്നു അദ്ദേഹം കഴിച്ച ഭക്ഷണം, മൈക്രോ ഗ്രീൻസ് എന്ന് വച്ചാൽ സാധാരണ പച്ചക്കറി ചെടികൾ തന്നെ പക്ഷേ മുളച്ചു കഴിഞ്ഞാൽ പരമാവധി മൂന്ന് ആഴ്ചക്കുള്ളിൽ വിളവെടുക്കും, 

ഇത്തരത്തിൽ ആദ്യത്തെ ഇലകൾ തളിർക്കുമ്പോൾ തന്നെ വിളവെടുത്താൽ അവയിൽ മിനറൽസ്, വിറ്റാമിൻ ഒക്കെ ധാരാളം ഉണ്ടാവും.

ഈ കൃഷി ഇഷ്ടപ്പെട്ട അജയ് തന്റെ 14 വർഷം നീണ്ട സിറ്റിബാങ്കിലേ ജോലി രാജി വച്ചതിനു ശേഷം ഒരു സംരംഭകൻ ആകാനിറങ്ങി.

അദ്ദേഹം ആദ്യം ചെയ്തത് തന്റെ വീട്ടിൽ തന്നെ ചെറിയ രീതിയിൽ കൃഷി ചെയ്ത് പരീക്ഷിക്കുകയായിരുന്നു, അതിനായി അദ്ദേഹം ഓൺലൈൻ ആയി ഒരുപാട് ട്യൂട്ടോറിയൽ വീഡിയോകളെ ആയിരുന്നു ആശ്രയിച്ചത്.

എന്നാൽ ആ ശ്രമങ്ങൾ ഒന്നും വിജയം കണ്ടില്ല, എന്നാലും അദ്ദേഹം തന്റെ ശ്രമങ്ങൾ ഉപേക്ഷിചില്ല, ഒരു വഴി അടഞ്ഞാൽ മറ്റൊരെണ്ണം അന്വേഷിക്കണം എന്നാണല്ലോ,

അങ്ങനെ അന്വേഷിച്ചു ഒടുവിൽ അദ്ദേഹത്തിന് UK ൽ നിന്നൊരു expert ആയ ആളെ ഗൈഡ് ആയിട്ട് ലഭിച്ചു. നമ്മൾ കാട്ടിൽ വേട്ടയാടാൻ പോകുകയാണെങ്കിൽ മുൻപ് പോയിട്ടുള്ളവരുടെ കൂടെ വേണമല്ലോ ആദ്യം പോകാൻ, ബിസിനസ്സ് ചെയ്യാൻ ഇറങ്ങുമ്പോൾ പലരും ഈ ബാലപാഠം മറക്കും,

അങ്ങനെ ഗൈഡിന്റെ സഹായത്തോടെ അയാൾ നൽകിയ വിത്തുകൾ ഉപയോഗിച്ച് അദ്ദേഹം തന്റെ ആദ്യത്തെ വിളവെടുപ്പ് നടത്തി. വെറും രണ്ട് ട്രേയിൽ മുളപ്പിച്ച ചെടികൾ തന്റെ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും നൽകിയായിരുന്നു തുടക്കം.

അതിൽ നിന്ന് ലഭിച്ച ഫീഡ്ബാക്ക് ഉൾപ്പെടെ പരിശോധിച്ച് വീണ്ടും വീണ്ടും കൃഷി ചെയ്ത് തന്റെ എക്സ്പീരിയൻസ് അദ്ദേഹം വർദ്ധിപ്പിച്ചു.

ശേഷം തന്റെ സമ്പാദ്യത്തിൽ നിന്നും 5 ലക്ഷം രൂപ മൂലധനത്തിൽ Grow Greens എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ചു.

ഏതാണ്ട് 15 ഇനത്തിൽ പെട്ട micro greens കമ്പനി ഉൽപാതിപ്പിക്കാൻ തുടങ്ങി, ഇവയെല്ലാം അദ്ദേഹം മാർക്കറ്റ് ചെയ്തത് ജിമ്മിലും, ആശുപത്രികളിലും ഒക്കെയാണ്, കാരണം അവിടെ ഉള്ളവർ ആയിരിക്കുമല്ലോ ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക.

അവരെ ഇതിന്റെ ഗുണങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ എളുപ്പമാണ്. ശേഷം മറ്റു മേഖലയിൽ ഉള്ളവരിലേക്കും വിപണനം വ്യാപിച്ചു,

അതുകൊണ്ടുള്ള ഗുണം എന്തെന്നാൽ സാധാരണ ആളുകൾ നോക്കുമ്പോൾ ജിമ്മിൽ പോകുന്നവരും ആശുപത്രിയിൽ ഉള്ളവരും, അതായത് ശരീരം നന്നായി നോക്കുന്നവർ എല്ലാം ഉപയോഗിക്കുന്ന ഉൽപ്പന്നം എന്നാണല്ലോ കാണുക, അപ്പോൾ അവർക്കും വാങ്ങിക്കാൻ ഒരു താല്പര്യം ഉണ്ടാവും.

നമ്മൾ ഏതൊരു ഉൽപ്പന്നവും മാർക്കറ്റിൽ ഇറക്കുമ്പോൾ അത് എല്ലാവർക്കും വിൽക്കാൻ നോക്കരുത്, അങ്ങനെ നോക്കിയാൽ അതൊരു നല്ല ബിസിനസ്സ് അല്ല, ആർക്കാണോ കൂടുതൽ ആവശ്യം അവരിലേക്ക് മാത്രം ആദ്യമേ ഫോക്കസ് ചെയ്യണം.

ഒരുപക്ഷെ അജയ് ഈ കാര്യങ്ങൾ എല്ലാം തന്റെ ബാങ്കിൽ നിന്നുള്ള എക്സ്പീരിയൻസിൽ നിന്ന് മനസിലാക്കിയിട്ട് ഉണ്ടായിരിക്കണം.

എന്തായാലും ഒരു ചെറിയ മുറിയിൽ തുടങ്ങിയ ഈ കൊച്ചു സംരംഭം വെറും മാസങ്ങൾ കൊണ്ട് വളർന്നു, തുടക്ക കാലത്ത് 20000 രൂപയായിരുന്ന വരുമാനം ഇന്നിപ്പോൾ പ്രതിമാസം മൂന്നര ലക്ഷം രൂപയിൽ എത്തി നിൽക്കുന്നു. ഇപ്പോൾ കൃഷിക്ക് പുറമെ ഇതേ ബിസിനസ്സ് ചെയ്യാൻ ആഗ്രഹം ഉള്ളവർക്ക് ട്രെയിനിങ് കൂടി നൽകി വരികയാണ് Grow Greens...

ചെറിയ ഒരു കഥ, പക്ഷേ ഒരുപാട് പഠിക്കാൻ ഉണ്ട് അതിൽ നിന്നും....

വീണ്ടും കൊച്ചിയിൽ നിന്നോരു സംരംഭകന്റെ വിജയകഥ...

✍🏻 Anup Jose



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section