Gliricidia sepium എന്നാണ് നമുക്ക് സുപരിചിതമായ ശീമക്കൊന്നയുടെ പേര്. മികച്ച ഒരു പച്ചില വള ചെടി, കൂടാതെ അതിരുകൾ തിരിക്കാൻ പണ്ട് കാലം മുതലേ ഉപയോഗിച്ച ചെടി. കൂടാതെ ഇതൊരു പയർ വർഗ ചെടി ആയത് കൊണ്ട് തന്നെ മണ്ണിൽ നൈട്രജൻ fixation സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇല യിലും മറ്റും ധാരാളം നൈട്രജൻ അടങ്ങിയതിനാൽ ചാണകത്തിനു പകരക്കാരൻ എന്ന് വേണമെങ്കിലും ഈ ചെടിയെ പറയാം.
ഇനി കാര്യത്തിലേക്ക്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ
Gliricidia എന്ന പേരിന്റെ അർത്ഥം തന്നെ Mouse killer എന്നാണ്. എലിയെ നശിപ്പിക്കുന്നവ.
ഇനി എങ്ങനെ എന്ന് നോക്കാം.
ഈ ചെടിയുടെ കുറച്ച് ഇല, തൊലി, വിത്തുകൾ എന്നിവ കുറച്ചു എടുത്തിട്ട് ധാന്യ വകകളുടെ കൂടെയിട്ട് വേവിക്കുക. വെള്ളം കുറച്ച് ഒഴിച്ച് വേണം വേവിക്കാൻ. വേവിച്ച ധാന്യം വെള്ളം വറ്റുന്നത് വരെ വേവിക്കുക. അതു കൊണ്ട് തന്നെ ചെടിയുടെ സത്ത് മുഴുവൻ ധാന്യത്തിൽ പിടിച്ചിട്ടുണ്ടാകും. ഇനി ആറിയ ശേഷം എലി വരുന്ന ഭാഗങ്ങളിൽ അങ്ങിങ്ങായി വെക്കുക. വൈകുന്നേരം വെക്കുന്നത് നല്ലത്. രാത്രിയിൽ ആണ് ഇവന്മാർ ഭക്ഷണം തേടി ഇറങ്ങുക. രാത്രിയിൽ ഇവന്മാർ ഇത് കഴിച്ചു വടി ആയിക്കോളും മൂന്നാല് ദിവസം കൊണ്ട് തന്നെ.
ഇനി ശാസ്ത്രത്തിലേക്ക് കടക്കാം.
ചെടിയുടെ ഇല, തണ്ട്, വിത്ത് എന്നിവയിൽ എല്ലാം Coumarin എന്നൊരു ഘടകം ഉണ്ട്.
ഇവ ഭക്ഷണവുമായി കലർത്തി വെക്കുമ്പോൾ ഇത് കഴിക്കുന്ന എലികളുടെ വയറ്റിനുള്ളിലേക്ക് ഇവ എത്തുന്നു. എലികളുടെ ഉള്ളിൽ കുടലിൽ കാണുന്ന ബാക്റ്റീരിയകൾ ഈ coumarin enna ഘടകത്തെ dicoumarol ആക്കി മാറ്റുന്നു.ഈഘടകം ശരീരത്തിലെ വിറ്റാമിൻ K യുടെ പ്രവർത്തനത്തെ കുറയ്ക്കുകയും ചെയ്യുന്നു. ബ്ലഡ് കട്ടപ്പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ആണ് K.അതു കൊണ്ട് തന്നെ internal bleeding എന്തെങ്കിലും ഉണ്ടായാൽ തന്നെ രക്തം കട്ട പിടിക്കില്ല .രക്തം കട്ട പിടിക്കാൻ വൈകും. രക്ത സ്രാവം തുടങ്ങി എലി ദിവസങ്ങൾൾക്കുള്ളിൽ ചാകുവാൻ തുടങ്ങും.
നമ്മുടെ കടകളിൽ നിന്നും ലഭിക്കുന്ന
എലിവിഷം ചെയ്യുന്ന പ്രവർത്തിയും ഏറെ കുറെ ഇങ്ങനെ തന്നെ.. അതായത് anti coagulant ആയി പ്രവർത്തിക്കുന്നു.
കൂടാതെ ശീമാകൊന്നയിൽ കാണുന്ന HCN, Hydrocyanic acid ഉം എലികൾക്ക് ദോഷകരമാണ്.