ആഫ്രിക്കൻ മല്ലി : മല്ലിയുടെ തന്നെ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ഔഷധ സസ്യം.



ആഫ്രിക്കൻ മല്ലി വളരെ ചെറിയ ഔഷധസസ്യമാണ് തടിച്ചുകുറുകിയ കാണ്ഡത്തിന്റെ അഗ്രഭാഗത്ത് ഇലകൾ കൂട്ടമായി രൂപമെടുക്കുന്നു. വേരുകൾക്ക് ഗന്ധമില്ലെങ്കിലും ഇതിന്റെ ഇലകൾക്ക് മല്ലി ഇലയുടെ ഗന്ധമാണ്.കടുത്ത പച്ച നിറത്തൊടു കൂടിയ ഇലകൾക്ക് തിളങ്ങുന്ന പ്രതലമാണുള്ളത്. ഇലക്കൂട്ടത്തിന്റെ നടുക്കുനിന്ന് പൂങ്കുലത്തണ്ട് ഉത്ഭവിക്കുന്നു. ചെറിയവെളുത്ത പൂക്കൾക്കു താഴെയായി ചെറിയ ഇലകൾ എന്നു തോന്നിപ്പിക്കുന്ന ഒരു കൂട്ടം ബ്രാക്റ്റുകൾ കാണപ്പെടുന്നു. പ്രത്യുത്പാദനം വിത്തുകൾവഴിയാണ്.

ആഫ്രിക്കൻ മല്ലി അഥവാ ശീമ മല്ലി. മല്ലിയുടെ തന്നെ അല്പം കൂടെ തീവ്രമായ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും മല്ലിയുടെ നറുമണവും സ്വാദും പകരും. മല്ലിയോടുള്ള അപാരമായ സാമ്യം നിമിത്തം ഇതിനെ നീളന്‍ കൊത്തമല്ലി അഥവാ ലോങ് കൊറിയാന്‍ഡര്‍ എന്നും വിളിക്കുന്നു മെക്സിക്കന്‍മല്ലി എന്നും ഇതിനു പേരുണ്ട്.കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഗന്ധവും രുചിയും പകരുക മാത്രമല്ല ആഫ്രിക്കന്‍ മല്ലിയുടെ പ്രത്യേകത.ഇത് ഇരുമ്പ്, കരോട്ടിന്‍, റിബോഫ്ളേവിന്‍, കാത്സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ്. വിശേഷതയുള്ള ചില തൈലങ്ങള്‍ (എസന്‍ഷ്യല്‍ ഓയില്‍സ്) കൂടെ അടങ്ങിയിരിക്കുന്നും.മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തില്‍ ആഫ്രിക്കന്‍മല്ലി നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section