കാർഷിക കൂട്ടായ്മകൾ വളരട്ടെ.

വത്കരിക്കപ്പെട്ട കൃഷിയിടങ്ങൾ(Fragmented Agricultural Holdings ) കാർഷികകേരളത്തിന്റെ ഒരു പരാധീനതയാണ്. കൃഷിയുടെ ലാഭക്ഷമതയെ അത് പിന്നോട്ടടിക്കുന്നു. യന്ത്രവത്കരണത്തിന് അനുയോജ്യമല്ലാതാക്കുന്നു. കമ്പോളത്തെ ലാക്കാക്കി കൃഷിയിറക്കാൻ, വർഷം മുഴുവൻ ഉത്പന്നങ്ങൾ വിളയിക്കാൻ കഴിയാതെ വരുന്നു. 


നമ്മുടെ ആളോഹരി ഭൂലഭ്യത കഷ്ടിച്ച് 30 സെന്റിൽ താഴെയാണ്.

ഇവിടെ കൃഷി ലാഭകരമാക്കാനുള്ള ഒരു വഴി സംഘകൃഷി അഥവാ Group Farming ആണ്. 


കുറഞ്ഞ ഭൂലഭ്യതയുള്ള കർഷകർ ഒരു സംഘമായി മാറി അവർ പരസ്പരം സഹായിക്കണം. 

കൂട്ടായി വില പേശി കാർഷിക ഉപാധികൾ (Agri Inputs ) വാങ്ങണം. സർക്കാർ പദ്ധതികൾക്കായി സ്ഥാപനങ്ങളെ കൂട്ടായി സമീപിക്കണം. ഒരുമിച്ച് വായ്പകൾ എടുത്ത്, അവ കൃഷിയിൽ തന്നെ വിനിയോഗിച്ച്, കൂട്ടായി വിള ഇൻഷുർ ചെയ്ത്, കൂട്ടായി വിപണി വിലയറിഞ്ഞ് ഉത്പന്നങ്ങൾ വിൽക്കണം.


 Self Help through Mutual Help. 

കർഷകർ ഒരു Team ആയി മാറണം.

Together 

E veryone 

A chieve

M ore....


ആ ലക്ഷ്യമുള്ള ഒരു കർഷക കൂട്ടായ്മക്ക് മുന്നിൽ ഒരു ക്ലാസ് എടുക്കാൻ അവസരം ലഭിച്ചു. കേരളത്തിൽ ഏതാണ്ട് ഇരുന്നൂറ്റി അമ്പതിലധികം പഞ്ചായത്തുകളിൽ പ്രവർത്തനമുള്ള കിസാൻ സർവീസ് സൊസൈറ്റി ((Kisan Service Society ) കന്യാകുമാരി, CSI Retreat Centre ൽ വച്ചു സംഘടിപ്പിച്ച ത്രിദിന ദേശീയ കൺവെൻഷനിൽ പങ്കെടുത്ത് "കാർബൺ തൂലിത കൃഷി "(Carbon Neutral Farming ) യെ ക്കുറിച്ചും പരിസ്ഥിതിക വെല്ലുവിളികളെ കൂട്ടായി നേരിടുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും കർഷകപ്രമുഖരുമായി സംവദിച്ചു. വളരെ പ്രൗഡമായ ഒരു സദസ്സ് ആയിരുന്നു. അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലായി അറിഞ്ഞു വരുന്നതേയുള്ളൂ. വിവിധ സംസ്ഥാനങ്ങളിലും ചില വിദേശരാജ്യങ്ങളിലും അവരുടെ പ്രവർത്തനം ഉള്ളതായി അറിയാൻ കഴിഞ്ഞു. ഇത് നാലാമത്തെ ദേശീയ കൺവെൻഷൻ ആണെന്നും അടുത്ത വർഷം ഡൽഹിയിലാണ് കൂടുന്നതെന്നും അറിയാൻ കഴിഞ്ഞു.


ചെയർമാൻ ശ്രീ. ജോസ് തയ്യിൽ, ജനറൽ സെക്രട്ടറി ശ്രീ. എസ്. സുരേഷ് എന്നിവരോടുള്ള സ്നേഹം അറിയിക്കുന്നു. 


കർഷകർക്ക് ഒരു 

വഴിവിളക്കായി പ്രവർത്തിക്കാൻ കിസാൻ സർവീസ് സൊസൈറ്റിയ്ക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section