Study from Amul -മൂല്യവർധന അമുലിൽ നിന്നും പഠിക്കാം...



കൃഷി ലാഭകരമാക്കാൻ പല വഴികളുണ്ട്.


അതിൽ പ്രധാനപ്പെട്ട ഒന്ന് P2C എന്നതാണ്. 

കാർഷിക ഉത്പന്നങ്ങൾ ഉത്പാദകനിൽ (Producer ) നിന്നും നേരിട്ട്, ഇടനിലക്കാരില്ലാതെ ഉപഭോക്താവിൽ (Consumer ) എത്തണം. 


കർഷകന്റെ കൃഷിയിടത്തിൽ നിന്നും തന്നെ ഉത്പന്നങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കണം. കഴിയുമെങ്കിൽ" U Pick " എന്ന രീതിയിൽ. അതായത് ഉപഭോക്താവിന് തന്നെ തോട്ടത്തിൽ കയറി വിളവെടുക്കാൻ കഴിയുന്ന രീതിയിൽ. കുറച്ച് ഭാഗം എങ്കിലും ആ രീതിയിൽ 'You Pick 'ആയി,നിർത്തി ആളുകളെ ആകർഷിക്കാം.


രണ്ടാമത്തെ മാർഗം ഉത്പന്നത്തിന്റെ ഒരു ഭാഗം മൂല്യവർദ്ധനവ് (Value Addition ) നടത്തി, ഗുണമേന്മ ചോരാതെ, ഉപഭോക്താവിൽ നേരിട്ട് എത്തിക്കണം എന്നതാണ്.


 കാണാൻ ഏറ്റവും ആകർഷണീയമായ, A Grade ഉത്പന്നങ്ങൾ അങ്ങനെ തന്നെയും, അല്പം ആകർഷണീയതയും തൂക്കവും കുറഞ്ഞവ, ശുദ്ധിയായി ഉണക്കി നൽകുകയും ആകാം. പാവയ്ക്ക, മുളക്, വെണ്ടയ്ക്ക, വഴുതന, പയർ എന്നിവ അങ്ങനെ പരീക്ഷിക്കാം. വിവിധ തരം ഫ്ലേവറുകളിൽ അവ അവതരിപ്പിക്കാം. 


ഞാലിപ്പൂവൻ, പൂവൻ, മൈസൂർ പൂവൻ, നേന്ത്രൻ എന്നിവയുടെ പഴങ്ങൾ ഉണക്കി, chewing gum മാതൃകയിൽ വിൽക്കാം. ഫ്ലേവർ ചേർത്തും പരീക്ഷിക്കാം. 


വലിപ്പം കുറഞ്ഞ നേന്ത്രക്കായ്കൾ ഉണക്കി പൊടിയാക്കി വിൽക്കാം.


മൂല്യവർധന എങ്ങനെ വേണം എന്നത് Amul നെ കണ്ടുതന്നെ പഠിക്കണം.


പാൽ എന്ന ഒറ്റ ഉത്പന്നം തന്നെ 13 തരത്തിൽ ആണ് അവർ ഇറക്കുന്നത്. ഇന്നത്തെ ഹിന്ദു പത്രത്തിന്റെ അവസാന പേജ് മുഴുവൻ അവരുടെ പാലിന്റെ പരസ്യമാണ്.


1. Amul Taaza Long Life Milk -3% കൊഴുപ്പുള്ള പാൽ. കോഫി, ചായ, corn flakes എന്നിവയ്‌ക്കൊപ്പം പറ്റിയത്.


2. Amul Gold Long-life Milk -4.5% കൊഴുപ്പ് അടങ്ങിയ creamy ആയ പാൽ. Desserts ന് പറ്റിയത്.


3. Amul Slim N Trim Milk -ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് കൊഴുപ്പ് കുറഞ്ഞ പാൽ. 0.1% കൊഴുപ്പ് മാത്രം. കൊളെസ്ട്രോൾ പേടി ഉള്ളവർക്ക് പഥ്യം.


4. Amul Camel Long-life Milk -Diabetic patients നായി ഒട്ടകപ്പാൽ തയ്യാറാക്കിയത്. കുങ്കുമം ചേർത്തതും ലഭ്യമാണ്.


5. Amul Lactose Free Milk -പാൽ ദഹിക്കാത്ത പ്രശ്നം (Lactose Intolerance ) ഉള്ളവർക്കായി.


6. Amul Calci+Milk -പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസം 1000 mg (ഒരു ഗ്രാം )കാൽസ്യം ലഭിക്കണം. ഈ പാലിൽ 250 ml ൽ 520 ഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു. ഈ പാൽ അര ലിറ്റർ കുടിക്കൂ... എല്ലുകൾ പൊട്ടാതെ നോക്കൂ.. എന്ന tag line 


7. Amul Buffalo Long-life Milk -6% കൊഴുപ്പ് അടങ്ങിയ എരുമപ്പാൽ. Sweets, desserts എന്നിവയ്ക്ക് പറ്റിയത്.


8. Amul Cow Long -life Milk -നന്നായി ദഹിക്കുന്ന, സമ്പുഷ്ടമായ പാൽ.


9. Amul Moti Milk -90 ദിവസം സൂക്ഷിപ്പ് കാലാവധിയുള്ള പാൽ. Aseptic technology യിൽ പായ്ക്ക് ചെയ്തത്. ചായയിലും കോഫിയിലും കറികളിലും ഉപയോഗിക്കാൻ പറ്റിയത്.


10. Amul High Protein Milk -250 ml പാലിൽ 35ഗ്രാം protein അടങ്ങിയത്. കൊഴുപ്പും ലാക്ടോസും പൂർണമായും നീക്കം ചെയ്തത്. Milk shakes ക്കും മറ്റും ഉപയോഗിക്കാൻ പറ്റിയത്.


11. Amul Gold Creamer -10 ഗ്രാം കൊള്ളുന്ന കുഞ്ഞു പായ്ക്കിൽ ലഭിക്കുന്നു. Hotels, Airlines, Institutions, യാത്രകളിൽ ഒക്കെ ഉപയോഗിക്കാവുന്ന പാക്കിങ്.


12. Amul Shakthi Milk -നമ്മുടെ പട്ടാളക്കാർക്കായി തയ്യാർ ചെയ്തത്.


13. Amul Long -life Milk -ഗൾഫ് രാജ്യങ്ങൾ, ഹോങ് കോങ്, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.


നോക്കൂ... പാൽ എന്ന ഒറ്റ ഉത്പന്നം അവർ എത്ര രീതിയിൽ അവതരിപ്പിക്കുന്നു എന്ന്. ഇത് പോലെ കർഷകനും അവന്റെ ഉത്പന്നങ്ങൾ പുതുമയോടെ, വ്യത്യസ്തതകളോടെ അവതരിപ്പിക്കാൻ ശ്രമിക്കണം.


വാൽക്കഷ്ണം :

ഇവിടെ പാലിന്റെ കാര്യത്തിൽ പലതിലും value addition ന് ഒപ്പം Nutrient depletion നും നടക്കുന്നുണ്ട്. പാലിൽ നിന്നും കൊഴുപ്പും ലാക്ടോസും പാൽ പ്രോട്ടീനും നീക്കം ചെയ്യുമ്പോൾ യഥാർത്ഥത്തിൽ അതിന്റെ ഗുണം കുറയുകയാണ്. വേർതിരിച്ചെടുക്കുന്ന ആ വസ്തുക്കൾ കമ്പനി മറ്റ് ഉത്പന്നങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അങ്ങനെ അവർ ഇരട്ടി ലാഭമുണ്ടാക്കുന്നു. Diet Milk എന്ന നിലയിൽ യഥാർത്ഥത്തിൽ ഗുണം കുറഞ്ഞു എന്ന് വേണമെങ്കിൽ ആരോപിക്കാവുന്ന പാലിന് നമ്മുടെ കയ്യിൽ നിന്നും കൂടുതൽ കാശ് വാങ്ങുന്നു. 


എങ്ങനെയുണ്ട് മ്മ്‌ടെ പുത്തി പിള്ളേച്ചാ.... 🤣


ന്നാൽ ങ്ങട്....

✍️പ്രമോദ് മാധവൻ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section