നമ്മളിൽ പലരും ഇന്ന് വീടുകളിൽ ഒരു ചെറിയ രീതിയിൽ എങ്കിലും പച്ചക്കറി കൃഷി ചെയ്യുന്നവരായിരിക്കും. അടുക്കളത്തോട്ടം പുതിയകാലത്ത് ട്രെൻഡിങ് ആണല്ലോ.. ഏതായാലും ഇത് മൂലം കുറച്ച് പച്ചക്കറികൾ എങ്കിലും നമുക്ക് കടയിൽ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനാകും. എന്നാൽ നമ്മുടെ പച്ചക്കറി നശിപ്പിക്കുന്ന പുഴു, പ്രാണി പോലെയുള്ള സൂക്ഷ്മജീവികളുടെ അക്രമണം വലിയ തലവേദന സൃഷ്ടിക്കും. ഇതിനുള്ള ഒരു പരിഹാരമാവാം ഇന്ന്.
ഇത് നിർമ്മിക്കാനായി നമുക്ക് വേണ്ടത് കഞ്ഞിവെള്ളമാണ്. കുത്തരി ചോറിന്റെ വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ആദ്യമായി കഞ്ഞിവെള്ളം മൂന്നോ നാലോ ദിവസം എടുത്തുവെച്ച് ഒന്ന് പുളിപ്പിക്കണം. ശേഷം ഇതിലേക്ക് ഒരു നാരങ്ങയുടെ നീരും ഡൈല്യൂറ്റ് ചെയ്യാൻ ആവശ്യമായ വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ആക്കി എടുക്കുക. ഈ മിശ്രിതം നന്നായി ഇളക്കിയ ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ആഴ്ച്ചയിൽ രണ്ട് ദിവസം ചെയ്താൽ തന്നെ നല്ല മാറ്റം കാണാൻ സാധിക്കും.