നമ്മളിൽ ചിലർക്കെങ്കിലും വഴുതന വലിയ ഇഷ്ടമായിരിക്കും. അടുക്കള തോട്ടത്തിലെ ഒരു പ്രധാന വിഭവമാണെങ്കിലും പലപ്പോഴും വേണ്ടത്ര വിളവ് ലഭിക്കുന്നില്ല എന്നത് പലരുടെയും ഒരു പ്രശ്നമാണ്. അതിനുള്ള ഒരു പരിഹാരമാവാം ഇന്ന്. ഒരു വെറൈറ്റി മോഡൽ സ്പ്രേയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ സ്പ്രേ അടിക്കലോട് കൂടെ പച്ചക്കറികൾക്ക് നല്ല വിളവ് ലഭിക്കും.
ഇതിനായി ആദ്യം വേണ്ടത് നാനോ പൊട്ടാഷാണ്. ചെടികൾക്ക് ആവശ്യമായ പ്രാഥമിക മൂലങ്ങളിൽപ്പെട്ട ഒന്നാണല്ലോ പൊട്ടാസ്യം. ഒരു ചെറിയ കുപ്പിക്ക് ഏകദേശം 150 രൂപയോളം മാത്രമുള്ളു ഇതിന്റെ ഓൺലൈൻ വില. ഈ നാനോ പൊട്ടാഷ് കൊണ്ട് ഉദ്ദേശിച്ചത് പ്രോട്ടീനോ ലാക്ടോ ക്ലോക്ക് ലേറ്റ് ഫോർമേഷൻ ആണ് ട്ടോ… പച്ചക്കറികൾ ഒക്കെ നട്ട് ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് മില്ലി എന്ന നിലയ്ക്ക് നാനോ പൊട്ടാഷ് സ്പ്രേ ചെയ്യുന്നത് നല്ലതാണ്. ഇതിന് കീടങ്ങളെ അകറ്റാനുള്ള കഴിവ് ഉണ്ടായതുകൊണ്ട് തന്നെ കീടബാധയിൽ നിന്നും പച്ചക്കറികൾക്ക് സംരക്ഷണം ലഭിക്കും. മാത്രമല്ല പ്രധാനമായും ധാരാളം പെൺ പൂവ് ഉണ്ടാവാനും പോളിനേഷൻ നടന്ന പൂവ് കായയായി മാറാനും ഈ സ്പ്രേ കാരണമാകും. ഇതിലൂടെ നമുക്ക് ധാരാളം വിളവ് ലഭിക്കും.