ഇന്ന് നമ്മുടെയൊക്കെ വീടുകളിൽ ഒരു ചെറിയ രീതിയിലെങ്കിലും അടുക്കള തൊട്ടം ഉണ്ടാകും. ചെറിയ ഫാമിലി ആണെങ്കിൽ അവർക്ക് കഴിക്കാനുള്ള പച്ചക്കറി ഈ തോട്ടത്തിൽ നിന്ന് മാത്രം തന്നെ ശേഖരിക്കാം. നമ്മുടെ മലയാളിയുടെ ഒരു പ്രധാന കൂട്ടാൻ ആണല്ലോ പയർ. മാത്രമല്ല അടുക്കള തോട്ടത്തിലെ ഒരംഗം കൂടി ആയിരിക്കും ഇത്. വളരെ എളുപ്പത്തിൽ എങ്ങനെ പയർ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.
പയർ നടുമ്പോൾ കുറച്ച് അധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് തിരഞ്ഞെടുക്കുന്ന സ്ഥലം മുതൽ വിത്തിന്റെ ഗുണമേന്മ വരെ ഇതിൽ പ്രധാനമാണ്. നല്ല ഗുണമേന്മയുള്ള വിത്ത് നട്ടാൽ മാത്രമേ … നല്ല റിസൾട്ട് ലഭിക്കൂ… മാത്രമല്ല വിത്ത് നടുന്നതിന് മുമ്പായി മണ്ണിൽ ഡോളോമേറ്റയോ കുമ്മായമോ ചേർത്ത് മണ്ണിന്റെ പുളിപ്പ് മാറ്റിയതിനു ശേഷം വേണം വിത്ത് പാകാൻ. ഇനി ഇത് മുളച്ച് ഒരൽപ്പം വളർന്നാൽ ജൈവവളം ഇട്ടുകൊടുക്കാവുന്നതാണ്. ഇതിനായി അടുക്കളയിൽ നിന്നുമുള്ള ജൈവവേസ്റ്റ് ഒരു മാസമെങ്കിലും വെള്ളത്തിൽ ഇട്ടു വെക്കണം.
ഒരു മാസത്തിന് ശേഷം എടുക്കുന്ന ഈ ലായനി ഒരു കപ്പിന് ഒരു കപ്പ് വെള്ളം എന്ന രീതിയിൽ മിക്സ് ആക്കി ഡയല്യൂട്ട് ചെയ്ത ശേഷമാണ് ചെടികൾക്ക് ഒഴിച്ചുകൊടുക്കേണ്ടത്. ഇതിനു പുറമേ ഫിഷർ മെൻ്റ് ഓയിൽ കൂടി ഒഴിച്ചു കൊടുത്താൽ വളർച്ച വർദ്ധിക്കാൻ സഹായകമാകും. ഇത്തരം ചെറിയ പരിചരണം മാത്രം മതി ചോറിലേക്കുള്ള പയർ നമ്മുടെ അടുക്കള തോട്ടത്തിൽ നിന്ന് തന്നെ പറിക്കാം
.