ഇന്നും നില നിൽക്കുന്ന ചില ചെമ്പക കെട്ടുകഥകൾ അറിയാം

 


രഹസ്യങ്ങൾ അറിയാനായിരിക്കും പരസ്യങ്ങളേക്കാൾ നമ്മുടെയൊക്കെ ആഗ്രഹം. എന്നാൽ ചെമ്പക മരത്തിന്റെ ചില രഹസ്യ കഥകൾ അറിഞ്ഞാലോ… ഒരല്പം തമാശയായി തോന്നിയേക്കാം. എങ്കിലും പലരും ഇന്നും വിശ്വസിക്കുന്നു എന്നതാണ് വിസ്മയം.


വീട്ടുപരിസരത്ത് നട്ടുവളർത്താൻ പാടില്ലാത്ത മരങ്ങളുടെയും ചെടികളുടെയുമൊക്കെ ഒരു നീണ്ട ലിസ്റ്റ് തന്നെ നിങ്ങൾ കേട്ടിട്ടുണ്ടാവും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ചെമ്പകം. ഇതിൻ്റെ പൂവിന് നല്ല സുഗന്ധം ആയതിനാൽ തന്നെ ഇവ വീട്ടുവളപ്പിൽ വളർത്താനായിരിക്കും പലരുടെയും ആഗ്രഹം. എന്നാൽ ഇത് വീട്ടിനുള്ളിലേക്ക് നെഗറ്റീവ് എനർജി കൊണ്ടുവരുമത്രേ. ഇനി ഇത് വീടിന്റെ മുകളിലേക്ക് വളർന്നാൽ വീടിനുള്ളിൽ ഉള്ളവർ മരിക്കുമത്രേ. മാത്രമല്ല ചെമ്പകമരം നട്ട് പിടിപ്പിച്ച ആൾ മരിച്ച ശേഷം മാത്രമേ അത് പൂവിടാൻ തുടങ്ങൂ.. ഇങ്ങനെ തുടങ്ങി ധാരാളം കെട്ടുകഥകൾ ഈ ന്യൂജൻ കാലത്തും എന്നത് വളരെ പരിതാപകരമാണ്. എന്തിനേറെ പറയണം ലോകത്തിലെ ഏറ്റവും അപ്ഡേറ്റായ ചൈനയിൽ പോലും ഇപ്പോഴും ധാരാളം അന്ധവിശ്വാസങ്ങൾ നിലനിൽക്കുമ്പോൾ നമ്മുടെ നാട്ടിൽ കേൾക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ഒരു അതിശയം ഒന്നും ഇല്ലല്ലോ ലേ …





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section