നമ്മുടെയൊക്കെ ഗാർഡനിൽ ആദ്യമേ നട്ടുവളർത്തുന്ന ചെടി ഒരുപക്ഷേ മണി പ്ലാന്റ് ആയിരിക്കും. മാത്രമല്ല പലർക്കും വലിയ ഇഷ്ടം കൂടിയായിരിക്കും ഇത്തരം ചെടികൾ നട്ടുവളർത്തൽ. ഇതിന്റെ തന്നെ പല മോഡലുകളും ലഭ്യമാണല്ലോ… മണി പ്ലാന്റ് ചട്ടികളിൽ നിറഞ്ഞു കാടുപോലെ വളരാൻ ഒരു ട്രിക്ക് ഉണ്ട്. ഒന്ന് പരിചയപ്പെടുത്തിത്തരാം.
ധാരാളം വെള്ളം ഒരിക്കലും ഈ ചെടിക്ക് ഒഴിച്ചു കൊടുക്കരുത്. ഒരുപക്ഷേ ഇത് കാരണം ചെടിയിൽ മഞ്ഞളിപ്പ് ഉണ്ടാകാനും ചെടി മുരടിച്ചു നിൽക്കാനും ചിലപ്പോൾ ചീഞ്ഞുപോകാൻ വരെ ഇത് കാരണമാകും. ചെടി ചട്ടിയിൽ ഏകദേശം ഒരു വിരൽ ആയത്തിൽ വെള്ളം ഇല്ലെങ്കിൽ മാത്രമേ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതുള്ളൂ. ഇനി ഇത് ഒന്ന് ചെറുതായി ഹാങ്ങ് ആയി തുടങ്ങുമ്പോൾ തന്നെ അവയെ തിക്ക് തിക്കാക്കി കൊടുക്കേണ്ടതുണ്ട്. മാത്രമല്ല നടുമ്പോൾ തന്നെ നല്ല വളക്കൂറുള്ള മണ്ണ് ഉപയോഗിക്കുക. അതായത് അടുക്കള കമ്പോസ്റ്റ് ഒക്കെ കൊണ്ട് മിക്സ് ആക്കിയ മണ്ണ് തിരഞ്ഞെടുക്കുക. തുടങ്ങി ഇതിന് വേണ്ട രീതിയിലുള്ള പരിചരണം നൽകിയാൽ മണി പ്ലാൻ്റായിരിക്കും നിങ്ങളുടെ ഗാർഡനിലെ വില്ലൻ.