പലപ്പോഴും ചോറിന് ഉപ്പേരിയായി ബീറ്റ്റൂട്ട് കഴിക്കുന്നവരായിരിക്കും നമ്മളിൽ പലരും. തേങ്ങ ഒക്കെ ഇട്ട് അടിപൊളിയായി ഉണ്ടാക്കിയാൽ ബീറ്റ്റൂട്ട് ഉപ്പേരിയെ വെല്ലാൻ വേറെ ഒന്നും ഉണ്ടാവില്ല. മാത്രമല്ല വളരെയധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമായ ഈ ബീറ്റ്റൂട്ട് ലഭിക്കാനും നമുക്ക് തമിഴന്മാർ കനിയേണ്ടി വരുന്നു. ഈ അവസരത്തിൽ വീട്ടിൽ തന്നെ നമുക്ക് എങ്ങനെ ബീറ്റ്റൂട്ട് കൃഷി ചെയ്യാം എന്ന് നോക്കാം.
ബീറ്റ്റൂട്ട് നടുവാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ മുകൾഭാഗത്ത് തണ്ടും ഇലകളും ആവശ്യമാണ്. മണ്ണിലാണ് ബീറ്റ്‌റൂട്ട് നട്ടുപിടിപ്പിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ബോട്ടിൽ വളർത്തിയെടുക്കാൻ ആവശ്യമായ ബീറ്റ്റൂട്ടിന്റെ തണ്ട് ലഭിക്കുന്നതാണ്. ആദ്യമായി ബീറ്റ്റൂട്ടിന്റെ മുകൾഭാഗം ഒരു കാലിഞ്ച് കട്ട് ചെയ്തു വെക്കണം. ഇനി നമുക്ക് ഇത് നടാൻ ആവശ്യമായ പോട്ടിംഗ് തയ്യാറാക്കാം.
ഇതിനായി ആദ്യം മണ്ണാണ് ഇട്ടുകൊടുക്കേണ്ടത്. മുമ്പ് ഉപയോഗിച്ച മണ്ണ് തന്നെയാണ് ഇതിന് ഉപയോഗിക്കുന്നത് എങ്കിൽ കുമ്മായം ചേർത്ത് ഒന്ന് മിക്സ് ആക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഇതിലേക്ക് അല്പം എല്ലുപൊടിയും കരയിലയും അടുക്കള കമ്പോസ്റ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ജൈവവളക്കൂട്ടം മിക്സ് ചെയ്ത് എടുക്കുക. ഇനി മിക്സാക്കി വെച്ച മൂലവത്തായ ഈ പോട്ടിംഗ് മിക്സ് നമ്മുടെ പോട്ടിങ്ങിലേക്ക് നിറച്ചു കൊടുക്കാം. അതിനുശേഷം മുറിച്ചുവെച്ച ബീറ്റ്റൂട്ടിന്റെ തണ്ടോടുകൂടിയ ഭാഗം തയ്യാറാക്കി വെച്ച പോട്ടിങ്ങിലേക്ക് ഇറക്കിവെക്കുക. മുകളിലായി കുറച്ച് വെള്ളം തെളിച്ചു ഏതെങ്കിലും തണൽ ഉള്ള ഭാഗങ്ങളിൽ കൊണ്ടുവെക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ബീറ്റ്റൂട്ട് വളർത്തിയെടുക്കാവുന്നതാണ്.