വളരെയേറെ ഔഷധ ഗുണങ്ങളുള്ള കറ്റാർവാഴയ്ക്ക് മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ്. സ്ഥിര ആവശ്യക്കാർക്ക് ഒരുപക്ഷേ ദൈനംദിനം വാങ്ങാൻ ഉദ്ദേശിച്ചാൽ കീശ കാലിയാവും. അതുകൊണ്ടുതന്നെ ഒരു കറ്റാർവാഴയുടെ തയ്യെങ്കിലും നമ്മുടെ വീട്ടിൽ വളർത്തിയെടുത്താൽ അത് വളരെ അധികാരം ഉപകാരപ്പെടും എന്നത് തീർച്ചയാണ്.
എന്നാൽ വീടുകളിൽ കറ്റാർവാഴ നട്ടുപിടിപ്പിക്കുന്ന ചിലരെങ്കിലും നമുക്കിടയിൽ ഉണ്ട്. നല്ല രീതിയിൽ വളരുന്നില്ല എന്നത് അവരുടെയും ഒരു പരാതിയായിരിക്കും. എന്നാൽ കറ്റാർവാഴ നല്ല രീതിയിൽ വളരാനുള്ള ഒരു വളക്കൂട്ട് നോക്കാം നമുക്ക് ഇന്ന്.
നല്ല രീതിയിൽ ശ്രദ്ധിച്ചുവേണം ഇത് നട്ടുപിടിപ്പിക്കാൻ. ഒട്ടും വെള്ളത്തിന്റെ അംശം നിൽക്കാത്ത രീതിയിലുള്ള മണ്ണോ മണലോ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ പോട്ടിംഗ് മിക്സ് തയ്യാറാക്കേണ്ടത്. ഇത് തയ്യാറാക്കുമ്പോൾ ഏതെങ്കിലും ഒരു വളക്കൂട്ട് കൂടി ചേർത്തു വേണം തയ്യാറാക്കാൻ. ഇനി ചെടി നട്ട ശേഷവും വളർച്ച താഴോട്ട് ആണെങ്കിൽ നല്ല രീതിയിൽ തന്നെ പരിചരണം അത്യാവശ്യമാണ്.
ഇതിനായി ഉപയോഗശൂന്യമായ ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ മുകൾ ഭാഗം കട്ട് ചെയ്യുക. മുകൾഭാഗം ഓപ്പൺ ചെയ്ത ശേഷം ഉള്ളി തൊലി, പഴത്തിന്റെ തൊലി, മുട്ടത്തോട് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ വളക്കൂട്ട് ഇട്ടുകൊടുക്കുക. അതിന് മുകളിലായി ഒരു ലയർ മണ്ണിട്ടതിനു ശേഷം വീണ്ടും തയ്യാറാക്കിവെച്ച വളക്കൂട്ട് സെറ്റ് ചെയ്യണം. ഏറ്റവും മുകളിലായി കുറച്ചു മണ്ണുകൂടിയിട്ട് കൊടുക്കുക. പിന്നീട് കഞ്ഞിവെള്ളം നേർപ്പിച്ച് മണ്ണിന്റെ മുകളിലായി ഒഴിച്ചു കൊടുക്കുക. ഇനി തയ്യാറാക്കിവെച്ച ഈ കൂട്ട് കറ്റാർവാഴയുടെ പോട്ടിലിന് സൈഡിലായി ഒരു തടമെടുത്ത് ഇറക്കിവെക്കുക. ഇതിലൂടെ ചെടിക്ക് ആവശ്യമായ വളം ലഭിക്കുന്നതിനാൽ കറ്റാർവാഴയുടെ വളർച്ച വർദ്ധിപ്പിക്കാൻ സാധിക്കും.