ചേനയും ചേമ്പുമൊക്കെ തിന്നിട്ടുണ്ടോ? അല്ലെങ്കിൽ കണ്ടിട്ടുണ്ടോ? അതുമല്ലെങ്കിൽ കേട്ടിട്ടെങ്കിലുമുണ്ടാവില്ലേ… പണ്ട് നമ്മുടെ തൊടിയിലൊക്കെ നിറയെ ഉണ്ടായിരുന്ന ഒന്നായിരുന്നു ഈ ചേമ്പും ചേനയും. എന്നാൽ ഇന്ന് ഒരു തൈ പോലും കാണാനില്ല. എല്ലാ സസ്യങ്ങളും നശിച്ചതുപോലെ അതും നശിച്ചു കാണും. നമുക്ക് അതൊന്ന് വീണ്ടെടുക്കേണ്ട… വളരെ എളുപ്പത്തിൽ എങ്ങനെ ചേമ്പ് കൃഷി ചെയ്യാം എന്ന് നോക്കാം.
നമ്മൾ ഉപയോഗിക്കുന്ന ഈ കൃഷി രീതിക്ക് വേണ്ടത് ഉപയോഗശൂന്യമായ ഒരു ബക്കറ്റാണ്. ഈ ബക്കറ്റ് എടുത്ത് അതിലേക്ക് ആദ്യ ലെയറായി കരിയിലയോ ഉണങ്ങിയ പുല്ലോ നിറച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ബക്കറ്റിന്റെ ഭാരവും കുറക്കാം. മാത്രമല്ല നടുന്ന തണ്ടിന്റെ വേര് വേഗത്തിൽ പിടിക്കാൻ ഇത് സഹായിക്കും. ഇതിനുമുകളിലായി ജൈവവളം മിക്സ് ആക്കിയ മണ്ണാണ് ഇട്ടുകൊടുക്കേണ്ടത്. ജൈവവള കബോസ്റ്റായി അടുക്കള വേസ്റ്റ് ആയ പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ തന്നെ എടുത്താൽ മതി. ഇവ മണ്ണിൽ കുറഞ്ഞത് 15 ദിവസമെങ്കിലും ഇട്ടുവെക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ജൈവവളം മിക്സ് ആക്കിയ മണ്ണ് തയ്യാറാക്കി എടുക്കാവുന്നതാണ്.
ശേഷം അതിനുമുകളിലായി പുളിപ്പിച്ച കഞ്ഞിവെള്ളം, ചാരപ്പൊടി, ചാണകപ്പൊടി എന്നിവ ആവശ്യാനുസരണം ഇടുക. ഇങ്ങനെ ചെയ്യുന്നത് വഴി കിഴങ്ങ് പെട്ടെന്നുണ്ടാകും. മാത്രമല്ല ചാരത്തിൽ പൊതിഞ്ഞു വെക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അവസാനം നട്ടതിനു ശേഷം കുറച്ചു വെള്ളം കൂടി തെളിയിച്ചുകൊടുക്കുക. കുറച്ചുദിവസത്തിനുള്ളിൽ തന്നെ ചേമ്പ് റെഡി.