നമ്മുടെയൊക്കെ ഹോം ഗാർഡനുകൾ പൂക്കൾ കൊണ്ട് നിറയണമെന്നത് ഒരു മഹാസ്വപ്നമായിരിക്കും. അതും നല്ല ഭംഗിയുള്ള പൂക്കളായാൽ ഉള്ള അന്തസ്സ് പറയേണ്ടതില്ലല്ലോ.. ഇതിന് വേണ്ടി ചെടികൾ നമ്മൾ ധാരാളം നട്ടുവളർത്തിയാലും പൂക്കളുടെ എണ്ണം വളരെ വിരളമായിരിക്കും. പ്രത്യേകിച്ച് അഡീനിയം പോലോത്ത ചെടികളിൽ.
എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു സിമ്പിൾ പരിഹാരം കണ്ടെത്താം. മിക്കപ്പേരും നഴ്സറികളിൽ നിന്നും മറ്റും തൈകൾ വാങ്ങി നടുന്നവരായിരിക്കാം. അതല്ലെങ്കിൽ വിത്ത് പാകിയും അഡീനിയം മുളപ്പിക്കാം. ഈ ചെടി നട്ടുപിടിപ്പിക്കുമ്പോൾ ഒരു കാരണവശാലും തയ്യിന്റെ ബൾജു ചെയ്തു നിൽക്കുന്ന ഭാഗം മണ്ണിലേക്ക് ഇറങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഈ ഭാഗം മണ്ണിനു മുകളിൽ നിന്നാൽ മാത്രമേ നല്ല രീതിയിൽ പൂക്കൾ ഉണ്ടാവൂ… ഇതിന് നല്ല സൂര്യപ്രകാശവും ദിവസേന വെള്ളവും അത്യാവശ്യമാണ്. ഇനി ധാരാളം പൂക്കൾ ഉണ്ടായിക്കഴിഞ്ഞാൽ താമസിയാതെ തന്നെ ആ ബ്രാഞ്ച് കട്ട് ചെയ്യണം. ഇതിന് പുറമേ മാസത്തിൽ ഒരുതവണയെങ്കിലും പൊട്ടാസ്യം നൽകുന്നത് അഡീനിയം ചെടിക്ക് വളരെ നല്ലതാണ്.
ചെടിക്ക് നൽകാനുള്ള പൊട്ടാസ്യം നമുക്ക് വീട്ടിൽ വച്ച് തന്നെ ഉണ്ടാക്കാം. ആദ്യം മുട്ടത്തോട് മിക്സിയിൽ ഇട്ട് തരികൾ ഇല്ലാത്തവിധം പൊടിച്ചെടുക്കുക. ശേഷം രണ്ട് ടീസ്പൂൺ മുട്ടത്തോട് പൊടിക്ക് ഒരു ടീസ്പൂൺ ചാരപ്പൊടി എന്ന നിലയ്ക്ക് നന്നായി മിക്സ് ആക്കി ചെടിയുടെ ചുറ്റുമുള്ള മണ്ണിൽ ചേർത്തു കൊടുത്താൽ നന്നായി പൂക്കൾ വളരുന്നത് കാണാം.