പിടി ഉണ്ടാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. ഇതിലേക്ക് തേങ്ങാ ചിരകിയതും ഉപ്പും ചെറിയ ജീരകവും കൂടി ചേർത്ത് യോജിപ്പിക്കണം. നല്ലത് പോലെ തിളച്ച വെള്ളത്തിലേക്ക് ഈ പൊടി ഇട്ട് വാട്ടി കുഴച്ചെടുക്കണം. ചൂട് പോവുന്നതിനു മുൻപ് അൽപം എണ്ണ തേച്ചിട്ട് ഉരുട്ടി എടുക്കണം. ചെറിയ ഉരുളകൾ ആക്കി മാറ്റി വയ്ക്കണം. ഒരു പാനിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചതച്ചത് വെള്ളവും തേങ്ങാപ്പാലും ചേർത്ത് തിളപ്പിക്കണം. ഇതിലേക്ക് ഉരുട്ടി വച്ചിരിക്കുന്ന മാവ് ഇട്ട് വേവിക്കണം. ഇതിലേക്ക് ഒന്നാം പാല് ഒഴിച്ചു കൊടുക്കാം.
കഴുകി വൃത്തിയാക്കി വെള്ളം വാർത്തു വച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങളിലേക്ക് ആവശ്യത്തിന് കുരുമുളക് പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും നാരങ്ങ നീരും പുരട്ടി മാറ്റി വയ്ക്കണം. കുറച്ചു കഴിഞ്ഞിട്ട് വറുത്തെടുക്കാം.ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒക്കെ വഴറ്റിയിട്ട് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല, കുരുമുളക് പൊടി, പെരുംജീരകം പൊടിച്ചതും തക്കാളിയും യോജിപ്പിച്ച് വേവിച്ചിട്ട് ഉരുളക്കിഴങ്ങും ഇറച്ചിയും ചേർത്ത് വേവിച്ചാൽ നല്ല രുചികരമായ കോഴിക്കറി തയ്യാർ.