ചേരുവകൾ
അരിപൊടി : 2 കപ്പ്
കടലമാവ് : 3 കപ്പ്
മുളകുപൊടി : 3 സ്പൂൺ
മഞ്ഞൾപൊടി : ½ സ്പൂൺ
കായപ്പൊടി : ½ സ്പൂൺ
ഉപ്പ് : പാകത്തിന്
കറിവേപ്പില : 5 തണ്ട്
വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
വറ്റൽ മുളക് : 5/6 എണ്ണം
കപ്പലണ്ടി : ½ കപ്പ്
പൊട്ടുകടല : ½ കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു ബൗളിലേക്ക് അരിപ്പൊടി,കടലമാവ്,മുളകുപൊടി,മഞ്ഞൾപ്പൊടി,കായപ്പൊടി്പ് പാകത്തിന് ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച് വെകാം.
ഒരു ഉരുളിയിൽ എണ്ണ ആവശ്യത്തിന് ചൂടാക്കി സേവനാഴിയിൽ നിറച്ച മാവ് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത് എടുക്കാം.
ബൂന്തി തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് കടലമാവ്,അരിപ്പൊടി,മുളകുപൊടി,മഞ്ഞൾപ്പൊടി,കായപ്പൊടി, പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് ചൂട് എണ്ണയിലേക്ക് കണ്ണപ്പ വാഴി ഒഴികച് മൂത്തതിനു ശേഷം കോരി എടുക്കാം.
കറിവേപ്പില വറുത്തെടുക്കാം വെളുത്തുള്ളി ചതച്ചത് വറുത്തെടുക്കാം.
വറ്റൽമുളക്,പൊട്ടുകടല,കപ്പലണ്ടി ഇവ എണ്ണയിലേക്ക് ചേർത്ത് വറുത്തുകോരി എടുക്കാം.
ഒരു പാത്രത്തിലേക്ക് വറുത്തുവെച്ച മിക്ചർ,വറുത്തുവച്ച ബൂന്തി,കപ്പലണ്ടി,വറ്റൽമുളക്,പൊട്ടുകടല,കറിവേപ്പില,വെളുത്തുള്ളി പാകത്തിന് ഉപ്പ് ½ സ്പൂൺ മുളകുപൊടി,കായപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി എടുക്കാം.
നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം