ഉരുളകിഴങ്ങ് മെഴുക്കുവരട്ടി
ഉരുളകിഴങ്ങ് : 2 വലുത്
കൊച്ചുള്ളി : 8 എണ്ണം
വറ്റൽ മുളക് : 5 എണ്ണം
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 സ്പൂൺ
മഞ്ഞൾപൊടി : 1/4 സ്പൂൺ
മുളകുപൊടി : 1/2 സ്പൂൺ
ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കൊച്ചുള്ളിയും വറ്റൽ മുളകും ചതച്ചതും കറിവേപ്പില എന്നിവ ചേർത്ത് വയറ്റാം.
ഇതിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി ഇട്ട് ഒന്നുകൂടി വയറ്റാം.
ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ഇട്ട് പാകത്തിന് ഉപ്പും ചേർത്ത് വേവിച്ചു മാറ്റാം.
ബീറ്റ്റൂട്ട് തോരൻ
ബീറ്റ്റൂട്ട് : 2 എണ്ണം
സവാള : 1 എണ്ണം
പച്ചമുളക് : 3 എണ്ണം
തേങ്ങ : 3/4 കപ്പ്
കറിവേപ്പില : 1 തണ്ട്
കടുക് : 1/2 സ്പൂൺ
വെളിച്ചെണ്ണ : 2 സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒരു പത്രത്തിൽ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ബീറ്റ്റൂട്ട്, സവാള, പച്ചമുളക്, കറിവേപ്പില, തേങ്ങ എന്നിവ ചേർത്ത് ഇളക്കി വയ്ക്കാം.
ഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇടാം.
കടുക് പൊട്ടി വരുമ്പോൾ ഇളക്കി വച്ചിരിക്കുന്ന ബീറ്റ്റൂട്ട് പാനിലേക്ക് ഇട്ട് കൊടുക്കാം.
നന്നായി ഇളക്കിയ ശേഷം അടച്ചു വേവിച്ചു മാറ്റി വയ്ക്കാം.
മീൻ വറുത്തത്
മീൻ : 6 എണ്ണം
കൊച്ചുള്ളി : 8 എണ്ണം
വെളുത്തുള്ളി : 4അല്ലി
കറിവേപ്പില : 2 തണ്ട്
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : ചെറിയ കഷണം
വെളിച്ചെണ്ണ : 4 സ്പൂൺ
മുളകുപൊടി : 1/2 സ്പൂൺ
മഞ്ഞൾപൊടി : 1/4 സ്പൂൺ
ഉപ്പ് : പാകത്തിന്
നാരങ്ങ : 1/2 മുറി
പാകം ചെയ്യുന്ന വിധം
കൊച്ചുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ച് മാറ്റി വയ്ക്കാം.
ചതച്ചതിൽ മഞ്ഞൾപൊടി, മുളകുപൊടി പാകത്തിന് ഉപ്പ്, നാരങ്ങ എന്നിവ ചേർത്ത് കുഴച്ചു മീനിൽ പുരട്ടി 5 മിനിറ്റ് വയ്ക്കാം.
ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പില ഇട്ട് പുരട്ടി വച്ചിരിക്കുന്ന മീൻ വറുത്ത് എടുക്കാം.
ചമ്മന്തി
തേങ്ങ : 1 കപ്പ്
വറ്റൽ മുളക് : 8 എണ്ണം
കൊച്ചുള്ളി : 8 എണ്ണം
ഇഞ്ചി :ചെറിയ കഷണം
കറിവേപ്പില : 2 തണ്ട്
വാളൻ പുളി : ചെറിയ കഷണം
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക് കരിയാതെ വറത്ത് എടുക്കാം.
ഇത് മിക്സി ജാറിൽ ഇട്ട് അതിലേക്കു കൊച്ചുള്ളി, ചെറുതായി അരിഞ്ഞ ഇഞ്ചി,കറിവേപ്പില, തേങ്ങ, വാളൻ പുളി, പാകത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ചു എടുക്കാം.
മുട്ട പൊരിച്ചത്
മുട്ട : 2 എണ്ണം
കൊച്ചുള്ളി : 5 എണ്ണം
പച്ചമുളക് : 2 എണ്ണം
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ ചെറുതായി അരിഞ്ഞ കൊച്ചുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ഇടാം.
അതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അടിച്ചെടുക്കാം.
ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് മുട്ട അതിലേക്ക് ഒഴിച്ച് കൊടുക്കാം.
മുട്ട ഒന്ന് മറിച്ചിട്ടു വേവിച്ചു എടുക്കാം.
പൊതിച്ചോർ കെട്ടുന്ന വിധം
വാഴയില വെട്ടി നന്നായി കഴുകി തീയിൽ വാട്ടി എടുക്കാം.
ഇതിലേക്ക് ചോറ് ഇട്ട് പാകം ചെയ്യ്തു വച്ചിരിക്കുന്ന ഉരുളകിഴങ്ങ് മെഴുക്കുവരട്ടി, ബീറ്റ്റൂട്ട് തോരൻ, ചമ്മന്തി, മീൻ വറുത്തത്, മുട്ട പൊരിച്ചത്, അച്ചാർ എന്നിവ വയ്ക്കാം.
എല്ലാം കറികളും വച്ച ശേഷം പൊതി കെട്ടി എടുക്കാം.