വാഴകൂമ്പ് തോരൻ
വാഴകൂമ്പ് : 1 എണ്ണം
വൻപയർ : 1 കപ്പ്
തേങ്ങ : 1 കപ്പ്
പച്ചമുളക് : 3 എണ്ണം
വെളുത്തുള്ളി : 3 അല്ലി
ജീരകം : 1/4 സ്പൂൺ
മഞ്ഞൾപൊടി : 1/4 സ്പൂൺ
വെളിച്ചെണ്ണ : 2 സ്പൂൺ
കൊച്ചുള്ളി : 3 എണ്ണം
വറ്റൽ മുളക് : 3 എണ്ണം
കറിവേപ്പില : 1 തണ്ട്
പാകം ചെയ്യുന്ന വിധം
കുക്കറിൽ വൻപയൻ വേവിച്ച് എടുക്കാം .പയർ വേവുമ്പോളേക്കും
വാഴകൂമ്പ് ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കാം. ശേഷം അരപ്പ് ചതച്ച് വയ്ക്കാം. ഇതിനായി ഒരു ജാറിൽ തേങ്ങ,പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾപൊടി, ജീരകം എന്നിവ ചേർത്ത് ചതച്ച് എടുക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇടാം. കടുക് പൊട്ടി വരുമ്പോൾ കൊച്ചുള്ളി ചെറുതായി അരിഞ്ഞത്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കാം. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കൂമ്പും പാകത്തിന് ഉപ്പും ഇട്ട് കൊടുത്ത് നന്നായി ഇളക്കാം. ശേഷം ചതച്ചെടുത്ത തേങ്ങയും വേവിച്ച പയറും ഇട്ട് അടച്ച് വച്ച് വേവിക്കാം. കുറച്ച് സമയം കഴിഞ്ഞു അടപ്പ് മാറ്റി നല്ലതുപോലെ തോരൻ ഇളക്കി എടുക്കാം