ബീഫിന് ആവശ്യമായ ചേരുവകൾ
ബീഫ് -1 kg
സവാള - ½ kg
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ
കടുക് - 1½ ടീ സ്പൂൺ
കറുവേപ്പില - 4 തണ്ട്
ഉപ്പ് - 1½ ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി- 1 ടീ സ്പൂൺ
മുളക് പൊടി - 2 ½ ടേബിൾ സ്പൂൺ (എരുവ് അനുസരിച്ച് )
മല്ലിപൊടി - 2 ടേബിൾ സ്പൂൺ
ഗരം മസാല - 2½ ടീ സ്പൂൺ
വെള്ളം - 3½ കപ്പ്
പൊതിനാ ചെപ്പ് മല്ലിചെപ്പ് - ചെറുതായി അരിഞ്ഞത്
കപ്പ വേവിക്കാൻ ആവശ്യമായ ചേരുവകൾ
കപ്പ - 2 kg
ഉപ്പ് -1½ ടീ സ്പൂൺ
തേങ്ങ പീര - 1½ മുറി
പച്ചമുളക് - 4 എണ്ണം
ജീരകം - 1 ടീ സ്പൂൺ
വെളുത്തുള്ളി - 8 അല്ലി
കരുവെപ്പ് - 3 തണ്ട്
പാകം ചെയ്യുന്നവിധം
1 kg ബീഫ് കഴുകി വൃത്തി ആക്കി മാറ്റി വെക്കാം.½kg സവാള നീളത്തിൽ അരിഞ്ഞു ഉരുളി ചൂടാക്കി അതിലേക്ക് 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടായ ശേഷം കടുക് പൊട്ടിക്കാം. അതിലേക്ക് സവാള ഇട്ട് ഇളക്കി കൊടുത്ത് ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2 ടേബിൾ സ്പൂൺ ചേർത്ത് കൊടുത്ത് ഇളകി 4 തണ്ട് കറുവേപ്പില ഇട്ട് കൊടുക്കാം.
സവാള ഒന്ന് ചുവന്നു വരുമ്പോൾ അതിലേക്ക് കഴുകി വച്ചിരിക്കുന്ന ബീഫ് ഇട്ടുകൊടുത്ത് 1½ ടേബിൾ സ്പൂൺ ഉപ്പും 1 ടീ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്തിളക്കി 2½ ടേബിൾ സ്പൂൺ മുളക് പൊടി 2 ടേബിൾ സ്പൂൺ മല്ലിപൊടി ചേർത്ത് ഇളകി കൊടുത്ത് 2½ ടീ സ്പൂൺ ഗരം മസാലയും ചേർത്ത് ഇളകി 3½ കപ്പ് വെള്ളവും ഒഴിച്ച് ഇളകി അടച്ചു വെക്കാം..
ഇനി കപ്പ പൊളിച്ച് ചെറിയ കഷ്ണങ്ങളാക്കി കഴുകി എടുക്കാം.
ബീഫ് പാകമായെങ്കിൽ അടുപ്പിൽ നിന്ന് ഇറക്കി വെച്ച് കപ്പയിലേക്ക് 1½ ടീ സ്പൂൺ ഉപ്പ് ഇട്ട് വേവിക്കാൻ വെക്കുക.
കപ്പ വേവുമ്പോഴേക്കും കപ്പക് ആവശ്യമായ 1½ മുറി തേങ്ങ പീര 4 പച്ചമുളക് 1 ടീ സ്പൂൺ ജീരകം 8 അല്ലി വെളുത്തുള്ളിയും ചേർത്ത് ചതച്ചേടുക്കാം.ചതച്ച തേങ്ങ പീര വേവിച്ച കപ്പയിലേക്ക് ഇട്ട് കൊടുത്ത് 3 തണ്ട് കറിവേപ്പിലയും ചേർത്ത് അരപ്പ് വേവാൻ വേണ്ടി അടച്ചു 10 മിനിറ്റ് വെക്കാം.
ആവി കേറി അരപ്പ് വെന്തു കഴിയുമ്പോൾ നന്നായി ഉടച്ചെടുത് റെഡി ആക്കി വെച്ചിരിക്കുന്ന ബീഫിലേക്ക് ചേർത്ത് നന്നായി ഇളക്കി പെരട്ടി മല്ലിചെപ്പ് പൊതിനാ ചെപ്പ് ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കി എടുത്താൽ കപ്പ ബിരിയാണി തയ്യാർ.