ചേരുവകൾ
അയല : 1kg
ചെറിഉള്ളി : 7 എണ്ണ
ചെറുതായി അരിഞ്ഞത് : ½ കപ്പ്
തക്കാളി : 1എണ്ണം മുളകുപൊടി : 2 സ്പൂൺ
മഞ്ഞൾപൊടി : ¼ സ്പൂൺ
വെളിച്ചെണ്ണ : ആവശ്യത്തിന്
പച്ചമുളക് : 6 എണ്ണം
കറിവേപ്പില : 5 തണ്ട്
വാളംപുളി വെള്ളം : ¼ കപ്പ്
വെള്ളം : ആവശ്യത്തിന്
ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
മീൻ കറിയിലേക്ക് അരപ്പ് തയ്യാറാക്കുവാൻ ഒരു മിക്സി ജാറിലേക്ക് ചുവന്നുള്ളി 7 എണ്ണം, മുളകുപൊടി, മഞ്ഞൾപൊടി ½ മുറി തക്കാളി,കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കാം.
ഒരു കറി ചട്ടി വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെറിയുള്ളി അരിഞ്ഞത് ഇട്ടുകൊടുക്കാം.
6 പച്ചമുളക്,കറിവേപ്പിലയും ചേർത്ത് വഴട്ടാം.
നേരത്തെ അരച്ചെടുത്ത അരപ്പു ചേർത്ത് ഇളക്കം.
അരപ്പ് നന്നായി വഴണ്ട് വരുമ്പോൾ നേരത്തെ എടുത്ത തക്കാളിയുടെ അര മുറി ചേർത്തുകൊടുത്ത് ഇളക്കാം.
വാളംപുളി വെള്ളം ചേർത്ത് അടച്ച് വയ്ക്കാം.
മുകളിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ ചൂടുവെള്ളം ചേർത്ത് നന്നായി ഇളക്കി പാകത്തിന് ഉപ്പ് ചേർത്ത് മീൻ ഇട്ടു കൊടുത്ത് തീ കുറച്ച് അടച്ചു വയ്ക്കാം.
നന്നായി തിളപ്പിച്ചു വറ്റിച്ച് കറിവേപ്പില ചേർത്ത് എടുക്കാം.