എല്ലാ ജില്ലകളിലും
നാളികേര വികസന ബോർഡ് ആസ്ഥാനമായ 9 കൊച്ചിയിലാണ് കോൾ സെൻ്റർ പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ 5 വരെ കേരളത്തിൽ എല്ലാ ജില്ലകളിൽ ഉള്ളവർക്കും സേവനം ലഭിക്കും. അതാത് ജില്ലകളിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്.
സേവനങ്ങൾക്കുള്ള കൂലി നിശ്ചയിക്കുന്നത് ചങ്ങാതിക്കൂട്ടവും കർഷർകരും തമ്മിലുള്ള ധാരണയിലായിരിക്കും. നാളികേര വികസന ബോർഡിന് ഇതിൽ പങ്കില്ല. വിവിധ ഗ്രാമ പഞ്ചായത്തുകളിൽ സേവനം നൽകാൻ തെങ്ങുകയറ്റക്കാർക്ക് ചങ്ങാതി കോൾ സെൻ്ററിൽ രജിസ്റ്റർ ചെയ്യാം. ഇതിൽ പങ്കാളിത്തമുള്ള തെങ്ങുകയറ്റക്കാർക്ക് പരമാവധി 5 ലക്ഷം രൂപവരെ കേര സംരക്ഷണ ഇൻഷുറൻസും നൽകുന്നുണ്ട്.