മണ്ണിൽ അസിഡിറ്റി കൂടുമ്പോഴാണ് അയൺ ടോക്ക്സിസിറ്റി ഉണ്ടാകുന്നത്.മഴവെള്ളം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡുമായി ചേർന്ന് കാർബോണിക്ക് ആസിഡ് ആയി മാറും. അസിഡിക്കായ മഴവെള്ളം മണ്ണിൽ വീണ് മണ്ണിലെ ക്ഷാരാംശത്തെ അലിയിച്ച് ഒഴുക്കിക്കൊണ്ടു പോകുന്നു.ഇത് ഒഴുകി ജലാശയങ്ങളിലേക്കെത്തുന്നു. മണ്ണിലെ ക്ഷാരം പോകുമ്പോൾ, മണ്ണിൽ അമ്ലം മാത്രം അവശേഷിക്കുന്നു (മണ്ണ് അസിഡിക്ക് ആകുന്നു.) മണ്ണിൽ അസിഡിറ്റി കൂടുമ്പോൾ മണ്ണിനടിയിൽ നിന്നും ഇരുമ്പ് പുറത്തേക്ക് വരും. നെൽപ്പാടങ്ങളിൽ പാടപോലെ ഇരുമ്പൂറ തളംകെട്ടി കിടക്കുന്നത് കാണാം. ഈ ഇരുമ്പ് നെൽച്ചെടിയുടെ വേരുപടലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും. ആയതിനാൽ നെൽച്ചെടികൾക്ക് മണ്ണിലെ വളംവും, പോഷകമൂല്യ ങ്ങളും, വലിച്ചെടുക്കുവാൻ കഴിയാതെ വരും. അങ്ങനെ നെൽചെടികൾ വളർച്ച മുരടിച്ച് കരിഞ്ഞ് പോകും. ബാലായ്മയിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങാൻ തുടങ്ങും.
നിയന്ത്രണ മാർഗ്ഗം
അയൺ ടോക്സിസിറ്റി ഉള്ള പാടങ്ങളിൽ നിലമൊരുക്കുന്ന സമയത്ത് ഒരു സെൻ്റിന് രണ്ടര കിലോ കുമ്മായം / ഡോളമൈറ്റ് ഇവയിലേതെങ്കിലും ഒന്ന് മണ്ണിൽ ചേർക്കുക. 3 മുതൽ 5 ദിവസത്തിനു ശേഷം നിലമൊരുക്കിയ പാടങ്ങളിലേക്ക് വെള്ളം കയറ്റിയിറക്കുക. അതിനു ശേഷം ഞാറ് നടുക.
നെൽകൃഷിയാരംഭിച്ച പാടങ്ങളിൽ അയൺ ടോക്സിസിറ്റി ഉണ്ടായാൽ ഒരു സെൻ്റിന് 1 Kg കുമ്മായം ഇടുക. കുറഞ്ഞ അളവിൽ വെള്ളം കെട്ടി നിർത്തുക 7 മുതൽ 10 ദിവസത്തിനു ശേഷം കൂടുതൽ വെള്ളം കയറ്റിയിറക്കുക. അങ്ങനെ ക്രമേണ ഇരുമ്പ് വിഷാംശത്തെ മണ്ണിൽ നിന്ന് ഒഴിവാക്കാം.
അതിനു ശേഷം ശാസ്ത്രീയ വളപ്രയോഗം ചെയ്യാവുന്നതാണ്.