എന്താണ് മിയാവാക്കി വനങ്ങൾ? ജപ്പാനിലെ സസ്യശാസ്ത്രജ്ഞൻ അക്കിറ മിയാവാക്കി 1970 ൽ കണ്ടെത്തിയ വനവത്കരണ രീതിയാണ് മിയാവാക്കി വനങ്ങൾ. ഇടതൂർന്ന വനങ്ങൾ ഏത് കുറഞ്ഞ സ്ഥലത്തും കുറഞ്ഞ കാലം കൊണ്ട് നിർമിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത. സാധാരണ നിശ്ചിത അകലത്തിലാണ് ചെടികൾ നട്ടുവളർത്തുന്നത്. എന്നാൽ, മിയാവാക്കി രീതി പ്രകാരം ഒരു സ്ക്വയർ സെന്റിമീറ്ററിൽ നാലോ അഞ്ചാ ചെടികൾ നടാം. അങ്ങിനെ ഒരു ഏക്കറിൽ പതിനാറായിരം മരങ്ങൾ വരെ നടാൻ കഴിയും.
പത്ത് വർഷം കൊണ്ട് നൂറ് വർഷം പഴക്കമുള്ള വനങ്ങൾ വളർത്തിയെടുക്കാൻ കഴിയുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത, വിവിധ തരം സ്വാഭാവിക വളർച്ചയുള്ള ചെടികൾ കൂട്ടിക്കലർത്തിയാണ് മിയാവാക്കി രീതിയിൽ ചെടികൾ നടുന്നത്. മരങ്ങൾ വളരെ പെട്ടെന്ന് വളരുന്നതും മുപ്പത് വർഷം കൊണ്ട് പൂർണ വളർച്ച പ്രാപിക്കുന്നതും പ്രകൃതി സ്നേഹികളെ ഈ പദ്ധതിയിലേക്ക് ആകർഷിക്കുന്നു.
കേരളത്തിലും മിയാവാക്കി രീതിയിൽ വനങ്ങൾ നട്ടുപിടിപ്പിച്ച് വിജയകരമാക്കി വളർത്തിക്കഴിഞ്ഞു. നഗരവത്കരണം അതിവേഗം നടക്കുന്ന ഈ കാല ത്ത് ഇത്തരം പദ്ധതികൾ കൂടുതൽ ആകർഷണീയമാണ്. പ്രാഥമിക ഘട്ടത്തിൽ വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമാണെന്നതാണ് ഈ പദ്ധതിയുടെ ദോഷ വശം.