'ഇന്നത്തെ മന്ത്രിസഭയില്‍ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. കര്‍ഷകരുടെ ക്ഷേമത്തിനായി വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഖാരിഫ് സീസണ്‍ ആരംഭിക്കുകയാണ്. അതിനായി 14 വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) മന്ത്രിസഭ അംഗീകരിച്ചു. നെല്ലിന്റെ പുതിയ താങ്ങുവില 2300 രൂപയാണ്. ഇതില്‍ മുന്‍പത്തേക്കാള്‍ 117 രൂപ വര്‍ധനവുണ്ട്', അശ്വിനി വൈഷ്ണവ് പറഞ്ഞു.
മൂന്നാം മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് കൽപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ തീരുമാനത്തോടെ കര്‍ഷകര്‍ക്ക് രണ്ടുലക്ഷം കോടി രൂപ താങ്ങുവിലയായി ലഭിക്കും. മുന്‍ സീസണുകളേക്കാള്‍ 35,000 കോടി രൂപ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.