കപ്പലും കണ്ടെയ്‌നറും കിട്ടാനില്ല; ചരക്ക് വൈകും;ഇന്ത്യൻ വിപണിയിൽ റബ്ബറിന് പ്രതീക്ഷ | Hope in Indian market of rubber



കപ്പലുകളും കണ്ടെയ്നറുകളും കൂട്ടത്തോടെ ചൈനീസ് കയറ്റുമതിക്കാർ ബുക്ക് ചെയ്തതോടെ അന്താരാഷ്ട്ര റബ്ബർവിപണിയിൽ ആശങ്ക. ഇന്ത്യയിലേക്ക് ചരക്ക് ബുക്ക് ചെയ്ത ടയർ കമ്പനികളും വെട്ടിലായി. ചരക്കുനീക്കം നേരത്തേ നിശ്ചയിച്ചതിലും ഒരുമാസംവരെ വൈകും. ഇതോടെ ഇന്ത്യൻ വിപണിയിൽ റബ്ബറിന് വിലകൂടാൻ സാധ്യതയേറി. ആർ.എസ്.എസ്. നാലിന് 203 രൂപയാണ് ഇപ്പോൾ വില.

ചൈനയിൽനിന്നുള്ള പലഉത്പന്നങ്ങൾക്കും അമേരിക്ക ഓഗസ്റ്റ് ഒന്നുമുതൽ അധിക തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങൾ അതിനുമുമ്പ് പരമാവധി കയറ്റുമതിചെയ്യാനുള്ള തിടുക്കത്തിലാണ് ചൈനീസ് വ്യാപാരികളും ഏജൻസികളും. അവർ വ്യാപകമായി കപ്പലുകളും കണ്ടെയ്നറുകളും ബുക്ക് ചെയ്ത് ചൈനീസ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോയി.


ഇതോടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് റബ്ബർ എടുക്കാൻ ടയർ കമ്പനികൾ പ്രയാസംനേരിടുകയാണ്.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section