വീടുകളുടെ മുറ്റത്ത് ചെറുകുളങ്ങളുണ്ടാക്കി അതിലാണ് താമര വച്ചുപിടിപ്പിക്കുന്നത്. ചുരുക്കം ചില വീടുകളിൽ മാത്രമേ അതിനുള്ല സ്ഥലം ഉണ്ടാവുകയുള്ളൂ. ചിലർ വലിയ പ്ലാസ്റ്റിക് ബേസിനിലും ബക്കറ്റിലുമൊക്കെ താമര വളർത്താറുണ്ട്. എന്നാൽ സ്ഥലപരിമിതിയുണ്ടെങ്കിലും ചെറിയ വീടുകളിലും താമര വിരിയിക്കാനാകും.
താമര വിത്തുകൾ അനുകൂല സാഹചര്യങ്ങൾ ലഭിച്ചാൽ പോലും മുളയ്ക്കാത്തയിനമാണ്. അവയുടെ കട്ടിയുള്ള പുറന്തോടാണ് ഇതിനുള്ള പ്രധാന കാരണം. എത്രകാലം വെള്ളത്തിൽ കിടന്നാലും അല്പം പോലും ജലാശം ഉള്ളിൽ കടക്കില്ല. താമര വിത്തുകൾക്ക് ഓവൽ ആകൃതിയാണുള്ലത്. അതിന്റെ അറ്റം കൂർത്തിരിക്കും. ഇതിൻ്റെ രണ്ടുവശവും ചെറുതായി പൊട്ടിച്ചെടുക്കണം. അതിന് ശേഷം വിത്ത് ഒരു ഗ്ലാസ് വെള്ലത്തിൽ ഇട്ടുവയ്ക്കണം. വെള്ലത്തിൻ്റെ നിറം മാറുന്നതിന് അനുസരിച്ച് വെളും മാറ്റിക്കൊടുക്കുക. കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ വിത്ത് ഇരട്ടി വലുപ്പമാകും. പിന്നീട് മുളപൊട്ടി തുടങ്ങും. മുള പുറത്തേക്ക് വന്നാൽ മാത്രമേ ഇലകൾ വിരിഞ്ഞു തുടങ്ങൂ.
നാലു ഇലകൾ വരുന്നത് വരെയുള്ല ഊർജം വിത്തിനുള്ളിൽ തന്നെ ഉണ്ടാകും. ഒരു മാസം വിത്ത് വെള്ലത്തിൽ തന്നെ കിടക്കും. അതിനിടെ വേരുകൾ മുളയ്ക്കാൻ തുടങ്ങുമ്പോൾ ശ്രദ്ധയോടെ വെള്ലത്തിൽ നിന്നും എടുത്ത് മറ്റൊരു വ്യാസമുള്ല പാത്രത്തിൽ ചളി, ചരൽ, മണ്ണിര കമ്പോസ്റ്റ് എന്നിവ നിറച്ച് അതിൽ മുക്കാൽ ഭാഗം വെല്ലവുമൊഴിച്ച് മാറ്റി നടണം. ഇതിന് ശേഷമായിരിക്കും അഞ്ചാമത്തെ ഇല വരുന്നത്. തുടർന്ന് ചെടി വലുതാകുന്നതിന് അനുസരിച്ച് പാത്രവും വലുതാക്കി കൊടുക്കാം. നല്ല ഭംഗിയുള്ല താമര നമ്മുടെ വീട്ടിലും വിരിയിക്കാം,