ഏലത്തിനും നാളികേരോൽപ്പന്നങ്ങൾക്കും തളർച്ച; പെരുന്നാളിന് ശേഷം ഡിമാൻഡ് കുറഞ്ഞു | Demand of cardamom and cocunut productions decreased



ഏലത്തിന് പെരുന്നാൾ ആഘോഷങ്ങൾ കഴിഞ്ഞതോടെ ഡിമാൻഡ് അൽപം കുറഞ്ഞു. കാർഷികമേഖല പ്രതീക്ഷകളോടെ പുതിയ സീസണിനായി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് 29 ശതമാനം മഴ കുറഞ്ഞത് വിളകളെ ചെറിയ അളവിൽ ബാധിക്കുന്നുണ്ട്. ഹൈറേഞ്ചിൽ അടുത്തമാസം അവസാനം ചില ഭാഗങ്ങളിൽ ഏലം വിളവെടുപ്പ് തുടങ്ങാനാകുമെന്ന നിഗമനത്തിലാണ് ഉൽപാദകർ. സീസൺ മുൻനിർത്തി ഇടനിലക്കാർ ചരക്ക് ലേലത്തിൽ ഇറക്കുന്നുണ്ട്. ശരാശരി ഇനങ്ങൾ കിലോ 2300 രൂപയിലും മികച്ചയിനങ്ങൾ 3000 രൂപയിലുമാണ്.

നാളികേരോൽപന്നങ്ങൾക്ക് തളർച്ച. വെളിച്ചെണ്ണക്ക് പ്രാദേശിക ആവശ്യം കുറഞ്ഞ വേളയിൽ വിദേശ പാചകയെണ്ണ ഇറക്കുമതി ഉയർന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും. എണ്ണക്കുരു കർഷകർക്ക് താങ്ങ് പകരാനാളില്ലാത്ത അവസ്ഥയാണ്. തമിഴ്‌നാട് കൊപ്ര സംഭരണം നിർത്തിയതും തിരിച്ചടിയായി. കൊച്ചിയിൽ കൊപ്ര 9600 രൂപയായും വെളിച്ചെണ്ണ 14,800ലേക്കും താഴ്ന്നു.







Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section