കുരുമുളകിന്റെ ആഭ്യന്തര ഡിമാൻഡ് തുടരുന്നു | Demand of pepper continues



വിദേശ സുഗന്ധവ്യഞ്‌ജന വാങ്ങലുകാർ ഇന്ത്യൻ കുരുമുളക്‌ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. പല കയറ്റുമതിക്കാരുമായി അവർ ആശയവിനിമയം നടത്തുന്നുണ്ട്. കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരുമായി കച്ചവടങ്ങൾ ഉറപ്പിച്ചതായാണ് സൂചനയെങ്കിലും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിദേശ കച്ചവടം നടന്ന വിവരം പുറത്തുവന്നാൽ ഉൽപന്ന വില കുതിച്ചുകയറുമെന്ന ഭീതിയിലാണ് കയറ്റുമതി സമൂഹം. അതുകൊണ്ടുതന്നെ യൂറോപ്യൻ ഓർഡറുകളുടെ വിവരങ്ങൾ അതീവ രഹസ്യമാണ്.

ഇതിനിടയിൽ കർഷകർ വിപണിയിലേക്കുള്ള കുരുമുളക് നീക്കത്തിലെ നിയന്ത്രണം കൂടുതൽ കടുപ്പിച്ചു. എന്നാൽ, ആഭ്യന്തര ഡിമാൻഡ് തുടരുന്നതിനാൽ വില ഉയർത്തുകയല്ലാതെ മറ്റു മാർഗമില്ലെന്ന തിരിച്ചറിവിൽ ഉത്തരേന്ത്യൻ വാങ്ങലുകാർ ചരക്ക് സംഭരിക്കുകയാണ്. പിന്നിട്ട നാലാഴ്ചകളിൽ 11,000 രൂപ മുളകിന് വർധിച്ചു. വാരാന്ത്യം കൊച്ചിയിൽ അൺ ഗാർബ്ൾഡ് മുളക് 68,500 രൂപയിലും ഗാർബ്ൾഡ് 70,500 രൂപയിലുമാണ്.







Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section