കാർഷിക സർവകലാശാലയിൽ പിഎച്ച്ഡി, പിജി പ്രോഗ്രാമുകൾ; അപേക്ഷ 11 വരെ | Kerala Agricultural University



കേരള കാർഷിക സർവകലാശാല 2024- 25 അധ്യായന വർഷത്തിലെ ഡിപ്ലോമ, പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

Kerala Agricultural University Vellanikkara, Thrissur
680656

പ്രോഗ്രാമുകൾ

A) പി.എച്ച്.ഡി (2 വിഷയങ്ങൾ)

അനിമൽ സയൻസ് അപ്ലൈഡ്, മൈക്രോബയോളജി.

B) മാസ്റ്റേഴ്സ് (7 വിഷയങ്ങൾ)

വൈൽഡ് ലൈഫ് മാനേജ്മെന്റ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, എൻവയോൺമെന്റൽ സയൻസ്, റിന്യൂവബിൾ എനർജി എഞ്ചിനീയറിങ്, ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ക്ലൈമറ്റ് സയൻസ്.

C) ഇന്റഗ്രേറ്റഡ് ബിഎസ് സി- എം.എസ്.സി (2)

ബയോളജി, മൈക്രോബയോളജി.

D) പിജി ഡിപ്ലോമ (7)

ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, ബയോഇൻഫർമാറ്റിക്സ്, ഫുഡ് ഇൻഡസ്ട്രി മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഹൈടെക് ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്റ്, സയന്റിഫിക് വീഡ് മാനേജ്മെൻ്റ്, ഇൻ്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്.

E) ഡിപ്ലോമ (2)

റീട്ടെയിൽ മാനേജ്‌മെന്റ്റ്, അഗ്രികൾച്ചറൽ മെക്കനൈസേഷൻ.


പ്രോഗ്രാം കേന്ദ്രങ്ങൾ

വെള്ളാനിക്കര: കോളജ് ഓഫ് ഹോർട്ടികൾച്ചർ, കോളജ് ഓഫ് ഫോറസ്ട്രി, കോളജ് ഓഫ് കോ ഓപ്പറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെന്റ്, കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ഫാക്കൽറ്റി ഓഫ് ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്.

മണ്ണൂത്തി: അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, കമ്യൂണിക്കേഷൻ സെൻ്റർ.

തൃശൂർ: സെൻട്രൽ ലൈബ്രറി. 

വെള്ളായണി, തിരുവനന്തപുരം: കോളജ് ഓഫ് അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ.

കായംകുളം: ഓണാട്ടുകര റീജനൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ.

തവനൂർ: കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ കോളജ് ആൻഡ് ടെക്നോളജി.

അമ്പലവയൽ, വയനാട്: കോളജ് ഓഫ് അഗ്രികൾച്ചർ.

മറ്റ് വിവരങ്ങൾ

ഓരോ പ്രോഗ്രാമിന്റെയും കേന്ദ്രം, പ്രവേശനയോഗ്യത, കരിയർ സാധ്യതകൾ, അപേക്ഷ രീതി, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവ അടങ്ങിയ തനതു പ്രോസ്പെക്ടസുണ്ട്: വെബ്: https://kau.in/announcement/23877. (വെബ്: www.kau.in.

ഓൺലൈൻ അപേക്ഷഫീസ് പിഎച്ച്ഡിക്ക് 1500 രൂപ. മറ്റു പ്രോഗ്രാമുകൾക്ക് 1000 രൂപ. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് യഥാക്രമം 750/500 രൂപ.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section