നമ്മുടെ ഉദ്യാനങ്ങൾക്ക് മനോഹാരിത ചാർത്തുന്ന അലങ്കാര മുളകൾ നടുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ മണ്ണിനു മുകളിൽ കാണുന്ന തണ്ടിന് ഭാഗം ഉപയോഗിച്ചു വേണം നടുവാൻ. തണ്ടുകൾ തെരഞ്ഞെടുക്കുമ്പോൾ ഒരു വർഷം പ്രായമായ ചെടികളിൽ നിന്ന് വേണം തെരഞ്ഞെടുക്കുവാൻ. തണ്ട് മുറിച്ച് എടുക്കുമ്പോൾ രണ്ട് മുട്ടുകൾക്ക് ഇടയിൽ വച്ച് വേണം മുറിച്ചെടുക്കാൻ.
ചില അലങ്കാര മുള ഇനങ്ങൾ മുറിച്ച് എടുക്കുമ്പോൾ ഇതിന് തണ്ടിന് ഒന്നിൽ കൂടുതൽ മുട്ടുകളും മുളപ്പുകളും ഉണ്ടാകുന്നു. തണ്ടുകൾ നടുവാൻ ഏറ്റവും മികച്ച കാലയളവ് കണക്കാക്കുന്നത് വേനലും വർഷക്കാലവും ആണ്. തണ്ടുകളിൽ കാണപ്പെടുന്ന മുട്ടുകൾ വണ്ണം കുറഞ്ഞ ശിഖരങ്ങളായി മാറുന്നു.
പിന്നീട് ഇത് മണ്ണിനടിയിൽ കാണ്ഡം ഉണ്ടായി വന്ന് അതിൽ നല്ല കരുത്തുള്ള തണ്ടുകൾ വളർന്നുവരുന്ന കാഴ്ചയും കാണാം. മുളയുടെ വേരുകൾ ആഴത്തിൽ മണ്ണിലേക്ക് വളരില്ല. അതുകൊണ്ട് മതിലിനോട് ചേർന്ന് ഭാഗത്ത് മനോഹരമായ കല്ലുകൾ ഇട്ട് നിരയായി വളർത്താവുന്നതാണ്. മഞ്ഞ മുള, പച്ച മുള തുടങ്ങിയവ 5 അടി അകലത്തിൽ നടുന്നതാണ് നല്ലത്. സാധാരണ ചെടികൾ പോലെ തന്നെ കൊമ്പുകോതൽ പ്രധാനമാണ്. അധികമായി പുറത്തേക്ക് വരുന്ന കമ്പുകൾ നീക്കം ചെയ്യുക. വേനൽക്കാലങ്ങളിൽ ഇവയുടെ ഇലകൾ കൊഴിയാൻ സാധ്യതയേറെയാണ്. ഇലകൾ കൊഴിഞ്ഞു മുള അനാകർഷകമായി മാറുന്ന സാഹചര്യം ഒഴിവാക്കാനായി ഇവ പരമാവധി അഞ്ചുമണിക്കൂർ വെയിൽ ലഭ്യമാകുന്ന സ്ഥലങ്ങളിൽ നടുക.
പരിചരണമുറകൾ
മുകളിൽ പറഞ്ഞ പോലെ വേനൽക്കാലത്ത് ഇല പൊഴിച്ചിൽ ഇല്ലാതാക്കുവാൻ നല്ല രീതിയിൽ നനച്ചു കൊടുക്കുക. മുളയുടെ തണ്ടുകൾ മൂപ്പെത്തിയാൽ ദ്രവിച്ചു പോകും എന്നതിനാൽ മൂപ്പ് എത്തിയ തണ്ടുകൾ നീക്കംചെയ്യുക. പൊഴിഞ്ഞ് താഴെ വീഴുന്ന ഇലകൾ ദ്രവിച്ച് ഇവയ്ക്ക് തന്നെ വളമായി തീർന്നു കൊള്ളും. അതുകൊണ്ട് ഈ ഇലകൾ ഉപയോഗപ്പെടുത്തി തന്നെ പുതിയിടുക. ഇതു കൂടാതെ മുള നല്ല രീതിയിൽ വളരുവാൻ ആട്ടിൻകാഷ്ഠം ചാണകപ്പൊടി തുടങ്ങിയവ ചേർത്ത് കൊടുക്കണം. അലങ്കാര മുള ഇനങ്ങൾ എല്ലാം തന്നെ ആവശ്യത്തിന് തലപ്പ് നീക്കി ഉയരം ക്രമീകരിക്കണം. വിപണിയിൽ വൻ ഡിമാൻഡുള്ള മുള ഇനങ്ങളാണ് ബാൽ ഗോവ, കോപ്പർ ബാംബു, കല്ലൻ മുള, ലാത്തി മുള, ഫാമിൽട്ടോണി തുടങ്ങിയവ.
ബാംബൂ റാഫ്റ്റിങിന് കുറുവ ദ്വീപ് ഒരുങ്ങുന്നു
ചെറിയ പൂന്തോട്ടത്തിനു മികച്ചത് ബുദ്ധ ബാംബൂ, വൈറ്റ് ബാംബു, മൾട്ടിപ്ലക്സ് ബാംബൂ തുടങ്ങിയവയാണ്. ഇവ അധികം ഉയരത്തിൽ വളരില്ല. വലിയ പൂന്തോട്ടങ്ങൾക്ക് കൂട്ടമായി വളരുന്നവയാണ് മികച്ചത്. ഇതിന് അനുയോജ്യം മഞ്ഞ മുള, പച്ച മുള, ഗോൾഡൻ ബാംബു തുടങ്ങിയവയാണ്.