കുന്നിക്കുരു മുതൽ എരുക്കിൻ പൂവ് വരെ; നമ്മുടെ തൊടിയിൽ കാണപ്പെടുന്ന വിഷങ്ങൾ... | Poisonous plants

മഞ്ഞരളി



മഞ്ഞരളി, അഥവാ യെല്ലോ ഒലിയാണ്ടർ (Cascabela thevetia) നാട്ടിൻപുറങ്ങളിൽ വേലിയിലും മറ്റും സ്ഥിരമായി കാണപ്പെടുന്ന ഒരു സസ്യമാണ്. സസ്യശാസ്ത്രപരമായി അരളിയുടെ അടുത്ത ബന്ധുവും ഒരേ കുടുംബത്തിലെ അംഗവുമാണ്. നേരിയ നീണ്ട ഇലകൾ പാലുള്ള കാണ്ഡവും ഇലകളും, കടുത്ത മഞ്ഞനിറത്തിലും നേരിയ മഞ്ഞ, ഓറഞ്ച് നിറത്തിലും ഉള്ള പൂക്കൾ തുടങ്ങിയ സ്വഭാവങ്ങൾ ഇതിൽ കാണാറുണ്ട്. ഏറ്റവും അധികം വിഷം അടങ്ങിയിരിക്കുന്നത് കായയിലാണ്. അരളി പോലെ തന്നെ വിഷാംശം അകത്ത് ചെന്നാൽ വയറുവേദന, വയറിളക്കം, ഛർദി, രക്താതിസാരം എന്നീ ലക്ഷണങ്ങൾ കാണിക്കാറുണ്ട് മാരകമായ അളവിലുള്ള വിഷം ഹൃദയത്തെ ബാധിക്കുകയും പ്രവർത്തനത്തെ തന്നെ തകരാറിലാക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അരളിയെ പോലെ തന്നെ മഞ്ഞ അരളിയിലും എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു. thevetin A, thevetin B തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ തന്നെയാണ് ഇവിടെയും വിഷം.

ഒതളങ്ങ



സമാനമായി, ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ രാസപദാർത്ഥങ്ങൾ വിഷകാരിയാകുന്ന മറ്റു സസ്യങ്ങളാണ് ഒതളങ്ങയും (Cerbera odollam) വിഷപ്പാലയും (Vallaris osianacea ). ഇവ രണ്ടും അരളിയുടെ കുടുംബമായ അപ്പോസയനെസിയെ അംഗങ്ങളാണ്. ഒതളങ്ങയുടെ കായയിലാണ് ഏറ്റവുമധികം വിഷം അടങ്ങിയിരിക്കുന്നതെങ്കിൽ വിഷപ്പാലയിൽ അരളിയെ പോലെ തന്നെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു.

എരുക്ക്



നാട്ടിൻപുറങ്ങളിലും ഉപയോഗശൂന്യമായ വെളിമ്പ്രദേശങ്ങളിലും കാണപ്പെടുന്ന മറ്റൊരു വിഷസസ്യം ആണ് എരുക്ക് (Calotropis gigantea). അരളി കുടുംബത്തിൽപ്പെട്ട മറ്റൊരു ญ่ ๒, uscharin, calotoxin, calactin, calotropin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ ആണ് ഇതിനെ വിഷമാക്കുന്നത്. ഏറ്റവും അധികം വിഷാംശം അടങ്ങിയിരിക്കുന്നത് ഇതിന്റെ പാലിലാണ്. വിഷബാധയുണ്ടായാൽ ആറ് മുതൽ 12 മണിക്കൂറിനകം തന്നെ മരണം സംഭവിക്കാം. ഏതെങ്കിലും കാരണവശാൽ ഇതിന്റെ പാല് കണ്ണുകളിൽ ആവുകയാണെങ്കിൽ അന്ധതയ്ക്ക് കാരണമാവാറുണ്ട്.

ഉമ്മം 



വീട്ടുവളപ്പുകളിലും നാട്ടിൻപുറങ്ങളിലും സാധാരണയായി കണ്ടുവരുന്ന മറ്റൊരു സസ്യമാണ് ഉമ്മം (Datura stramonium). atropine, hyoscyamine, scopolamine തുടങ്ങിയ ആൽക്കലോയിഡുകൾ ആണ് ഇതിനെ വിഷകാരിയാക്കുന്നത് ഇലകളിലും തണ്ടിലും എല്ലാം വിഷം ഉണ്ടെങ്കിലും ഏറ്റവും അധികം വിഷം കാണുന്നത് വിത്തുകളിലാണ്. അറിഞ്ഞോ അറിയാതെയോ ഇത് അകത്തേക്ക് എത്തിപ്പെട്ടാൽ മരണകാരി ആവുന്നതാണ്.

ആവണക്ക്



പറമ്പുകളിലും കാടുപിടിച്ച് കിടക്കുന്ന മറ്റു മേഖലകളിലും സാധാരണ വളരുന്ന മറ്റൊരു സസ്യമാണ് ആവണക്ക് (Ricinus communis). ഇതിന്റെ കായയിൽ അടങ്ങിയിരിക്കുന്ന റൈസിൻ എന്ന വിഷവസ്‌തു നേരിയ അളവിൽ തന്നെ മരണകാരി ആകാവുന്നതാണ്. പല സിനിമകളിലും നോവലുകളിലും മറ്റും ഈ വിഷവസ്തു ഉപയോഗിച്ച് കൊലപാതകങ്ങൾ നടത്തുന്നത് ചിത്രീകരിച്ചിട്ടുണ്ട്. നേരിയ അളവിൽ ആയതിനാൽ തന്നെ ധാരാളമായി ഇതിന്റെ കുരു അകത്തു ചെന്നാൽ വിഷമാവാറുണ്ട്.


മേന്തോന്നി



അലങ്കാര ആവശ്യങ്ങൾക്കും മറ്റും വളർത്തുന്ന മറ്റൊരു സസ്യമാണ് മേന്തോന്നി (Gloriosa superba). കാണാൻ ഭംഗിയുള്ള ചുവന്ന പൂക്കൾ ഇതിനെ അലങ്കാരസസ്യങ്ങൾ വളർത്തുന്നവരുടെ പ്രിയപ്പെട്ട സസ്യമാക്കി മാറ്റുന്നു. ഇതിൻ്റെ നടീൽ വസ്‌തുവായ കിഴങ്ങുകളിൽ തന്നെയാണ് മാരക വിഷമായ കോൾചൈസിൻ എന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുള്ളത്. നേരിയ അളവിൽ തന്നെ ഇത് മാരകമാണ്.

കുന്നിക്കുരു



നമ്മുടെ കഥകളിലും പാട്ടുകളിലും മറ്റും സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരു സസ്യമാണ് കുന്നിക്കുരു (Abrus precatorius), പയർ ഉൾപ്പെടുന്ന പാപ്പിലോണിയസിയെ കുടുംബത്തിലാണ് ഇത്. എന്നാൽ, കുന്നിക്കുരുവിൻ്റെ പരിപ്പിൽ മാരകമായ Abrin എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ കുരു തന്നെ മാരകമായ വിഷബാധയ്ക്ക് കാരണമാകാറുണ്ട്. പരിപ്പിന് പുറത്ത് നമ്മൾ കാണുന്ന ചുവപ്പും കറുപ്പും നിറത്തിലുള്ള പുറന്തോട് സാധാരണ ഗതിയിൽ ദഹിക്കാറില്ല. അതിനാൽ തന്നെ ഒന്നോ രണ്ടോ കുരു നേരിട്ട് അകത്ത് ചെന്നാലും ഈ തോട് പൊട്ടിയിട്ടില്ലെങ്കിൽ വിഷബാധയേൽക്കാതെ, ദഹിക്കാതെ പുറത്തേക്കു പോകും. എന്നാൽ വളരെ നേരിയ പൊട്ടലോ കേടുപാടുകളോ ഈ പുറന്തോടിന് ഉണ്ടായാൽ വിഷം പുറത്തുവരാൻ കാരണമാവുകയും മാരകമാവുകയും ചെയ്യും






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section