പച്ചക്കറി തോട്ടത്തിലെ കീടബാധ അകറ്റുവാൻ കർഷകർ കൂടുതലായും ഉപയോഗിക്കുന്ന ജൈവ കീടനാശിനി ആണ് ഹരിത കഷായം. കയ്പുരസ പ്രധാനവും, അസഹ്യമായ ഗന്ധം ഉള്ളതുമായ പത്തിലകൾ ഹരിത കഷായ നിർമ്മാണത്തിന് വേണ്ടി ഉപയോഗപ്പെടുത്താം. പുല്ലു വർഗ്ഗത്തിൽ ഉൾപ്പെട്ടതും, തണ്ടുകൾ ഒടിയുമ്പോൾ പശ വരുന്നതുമായ ചെടികൾ ഹരിത കഷായത്തിന് ഉപയോഗപ്പെടുത്തരുത്. ഹരിത കഷായത്തിന് ഇലകൾ തെരഞ്ഞെടുക്കുമ്പോൾ ഒരു ഇനത്തിന്റ ഇലകൾ മാത്രം കൂടുതലായി എടുത്ത് ഹരിത കഷായം നിർമിക്കരുത്.
ഹരിത കഷായം നിർമ്മിക്കുമ്പോൾ തെരഞ്ഞെടുക്കാൻ പത്തിലകൾ
1. കരിനൊച്ചി
2. പപ്പായയുടെ ഇല
3. ശീമക്കൊന്ന
4. പെരുവലം
5. അരളി
6. ആര്യവേപ്പ്
7. കർപ്പൂരം
8. കൂവളം
9. പാന്നൽ
10. കാഞ്ഞിരം
ഈ ഇലകളാണ് കർഷകർ കൂടുതലായും ഹരിത കഷായ നിർമാണത്തിനു വേണ്ടി തെരഞ്ഞെടുക്കുന്നത്. ഇതിൽ ഏതെങ്കിലും കിട്ടാത്ത പക്ഷം നിങ്ങളുടെ വീട്ടുപറമ്പിലെ അസഹ്യമായ ഗന്ധം ഉള്ളതായി തോന്നുന്ന ഇലകൾ തെരഞ്ഞെടുക്കാവുന്നതാണ്. മുകളിൽ പറഞ്ഞ പത്തോളം സസ്യങ്ങളുടെ ഇലകളും ഇളം തണ്ടുകളും 20 കിലോ എടുത്തു ചെറുകഷണങ്ങളായി വെക്കണം.
നിർമ്മാണത്തിനു വേണ്ട മറ്റു സാധനങ്ങൾ
പച്ചച്ചാണകം- 10 കിലോഗ്രാം
മുളപ്പിച്ച വൻപയർ- രണ്ട് കിലോഗ്രാം
കറുത്ത വെല്ലം - മൂന്നു കിലോ
200 ലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ബാരൽ
നിർമ്മാണരീതി
തണൽ ലഭ്യമാകുന്ന ഇടം തെരഞ്ഞെടുത്തു വേണം ഹരിത വിഷയം നിർമ്മിക്കുവാൻ. ആദ്യം ബാരലിൽ അല്പം പച്ചചാണകം വിതറണം. അതിനുശേഷം അരിഞ്ഞ ഇലകൾ വിതറി നൽകാം. തുടർന്ന് മുളപ്പിച്ച വൻപയറും, വെല്ലവും നിക്ഷേപിക്കണം. ഇങ്ങനെ ക്രമത്തിൽ പല അടുക്കുകളായി ബാരലിൽ നിക്ഷേപിക്കുക. തുടർന്ന് നൂറ് ലിറ്റർ വെള്ളം കൂടി ഇതിലേക്ക് ഒഴിക്കുക. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം തണൽ ഉള്ള സ്ഥലത്ത് 10 ദിവസത്തോളം അടച്ചുവയ്ക്കണം. എല്ലാദിവസവും പത്തു പ്രാവശ്യമെങ്കിലും ഇവ നന്നായി ഇളക്കണം. 10 ദിവസം കഴിയുമ്പോഴേക്കും.
കയ്പൻ പടവലം; കൃഷി രീതികൾ, കാലാവസ്ഥ, മണ്ണ് മനസ്സിലാക്കാം
ഹരിത കഷായം ഉപയോഗിക്കാൻ പാകമാകും. 100 മില്ലി കഷായം ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ കലർത്തി ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. ഇത് ചെടികളുടെ താഴെ സ്പേ ചെയ്തു നൽകുന്നതും കീടരോഗ നിയന്ത്രണത്തിന് ഉത്തമമാണ്.