ഔഷധ ഗുണമുള്ള വാഴകളിൽ ഏറ്റവും പ്രധാനപ്പെട്ട വാഴ ഇനമാണ് കുന്നൻ വാഴ .
വിറ്റാമിൻ, രോഗ പ്രതിരോധ ശക്തി, ശരീരകാന്തി എന്നിവയ്ക്ക് ഉത്തമം.
ആന്തരിക മുറിവ് മുറിവ് ഉണക്കാൻ കഴിവുള്ളതാണ് കുന്നൻ വാഴയുടെ കറ .
വായ് പുണ്ണിന് ഒറ്റമൂലിയാണ് .
കുട്ടികളുടെ വായിലും ചുണ്ടിലും വരുന്ന പൂപ്പലിനും കൺ കണ്ട ഔഷധം .
കുന്നൻ വാഴയുടെ കൂമ്പിലെ കറ വായ് പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടാം .
വയറു വേദനക്ക് കുന്നൻ വാഴ ഇലയിൽ കുത്തരി ചോർ ചൂടോട് കൂടി ഇട്ട് നെയ് ചേർത്ത് 41 ദിവസം കഴിക്കുക .മാറത്ത തല വേദനക്ക് മണ്ണൂർ നമ്പീശൻ വൈദ്യർ പണ്ട് ചെയ്ത് ഒരു വിദ്യ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി കണ്ണൻ വാഴയുടെ നാക്ക് ഇലയിൽ സദ്യ വിളമ്പി രോഗിയുടെ മൂക്കിലൂടെ ആവി കടത്തി കൃമിയേ എടുത്ത് മാറ്റിയ കാര്യം ഹരീഷ് വൈദ്യരുടെ ഒരു നല്ല ഓർമ്മയാണ് .
മണ്ണൂർ നമ്പ്യശേൻ മൈസൂർ കൊട്ടാരം വൈദ്യരായിരുന്നു . ചെറു കുന്നൻ വാഴ ,കണ്ണൽ വാഴ , അണ്ണൻ വാഴ , തട്ട് കുന്നൻ എന്നെല്ലാം പ്രാദേശികമായി പല പേരിൽ അറിയപ്പെടുന്നു . പച്ച മഞ്ഞൾ വെന്ത വെള്ളത്തിൽ കുന്നൻ വാഴ അരിഞ്ഞ് കഴുകി ഉണക്കി പൊടിച്ച് മാത്രമേ കുട്ടികൾ ക്ക് വേണ്ടി കുറുക്കിന് പൊടി ഉണ്ടാക്കുന്നത് . വെന്ത മഞ്ഞൾ വെള്ളത്തിൽ ആണ് ശുദ്ധി . കുന്നൻ വാഴ കിട്ടാത്ത സാഹജര്യത്തിൽ അടക്ക പൂവൻ വാഴയോ കൂമ്പില്ല കണ്ണനോ കുട്ടികളുടെ കുറുക്കിന് വേണ്ടി ഉപയോഗിക്കാം . കുന്നൻ വാഴയുടെ കറ കുട്ടികളുടെ വയർ ഉണങ്ങുന്ന അവസ്ഥക്കും നല്ലതാണ് .
കുട്ടികൾക്ക് പൊടിച്ചു നല്കുന്ന കുന്നൻ വാഴയും വിസ്മൃതിയിലേക്ക്. പണ്ട് കാലത്ത് കൃഷിയിടങ്ങളിൽ സുലഭമായിരുന്ന കുന്നൻ വാഴ ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്.
അടയ്ക്കാ കുന്നൻ എന്ന പേരിലും അറിയപ്പെടുന്ന ഇത് നല്ല പോഷക സന്പന്നമായ അപൂർവ്വ ഇനം വാഴപ്പഴം കൂടിയാണ്.കുട്ടികൾക്ക് ഉണക്കി പൊടിച്ചു നല്കാൻ ഏറ്റവും നല്ലത് ഇതാണ്.
പെട്ടെന്ന് ദഹിക്കുക, വിറ്റാമിൻ, രോഗ പ്രതിരോധ ശക്തി, ശരീരകാന്തി തുടങ്ങിയവ കുന്നൻ കായയുടെ പ്രത്യേകതകളാണ്. ഇതിന്റെ മുക്കാൽ വിളവുള്ള കായകളാണ് ഉണക്കി പൊടിച്ച് കുട്ടികൾക്ക് ആഹാരമായി നല്കുന്നത്.
കറിക്കായും പഴമായും ഉപയോഗിക്കാം. ഓരോ കുലയിലും ഏഴോ, എട്ടോ വീതം പടലകൾ ഉണ്ടാകും. നല്ല കുലകൾക്ക് 15 കിലോ വരെ തൂക്കം ഉണ്ടാകും. മൂപ്പുകാലം 15,16 മാസമാണ്.
കുന്നൻ വാഴകൾ വീട്ടുവളപ്പിലെ ചെറു വാഴയായി അധികം പരിചരണമില്ലാതെ നടാവുന്നതാണ്. അധികം കീട രോഗങ്ങൾ ബാധിക്കില്ലെന്നത് ഇതിന്റെ പ്രത്യേകതയാണ്.
കുന്നൻ വാഴയുടെ മുക്കാൽ വിളവുള്ള കായ്കൾ ഉണക്കിപ്പൊടിച്ച് കുട്ടികൾക്ക് ആഹാരമായി നൽകാറുണ്ട്. കറിക്കായയായും, പഴമായും ഉപയോഗിക്കാവുന്ന ഇനമാണിത്. ഓരോകുലയിലും 7-9 വീതം പടലകളുമുള്ള കുലയ്ക്ക് 15-17 കിലോ ഭാരവുമുണ്ടാകും. കുന്നൻ വാഴകൾ വീട്ടുവളപ്പിലെ ചെറുവാഴയായി അധിക പരിചരണമില്ലാതെ നടാവുന്നതാണ്. കീടരോഗബാധ കുറാവാണെന്നത് എടുത്തുപറയാവുന്ന പ്രത്യേകതയാണ്. സൂക്ഷിപ്പ് ഗുണം കൂടുതലാണ്. മൂപ്പുകാലം 15-16 വരെ മാസമാണ്.
എല്ലാ പ്രകൃതിയുടെ കൂട്ടുകാരുടെയും വീട്ടിൽ നിർബന്ധമായും നട്ടുവളർത്തണ്ട ഔഷധ ഗുണമുള്ള വാഴയാണ് കുന്നൻ വാഴ.