പിണ്ണാക്കുകള്‍ പുളിപ്പിച്ച് കൊടുക്കുന്നത് ചെടികളുടെ വളര്‍ച്ചക്ക് വളരേ നല്ലതാണ്. കാരണം മണ്ണില്‍ ഏതൊരു വളവും ചെടികളുടെ വളര്‍ച്ചക്ക് വേണ്ടി കൊടുത്താലും സൂക്ഷ്മാണുക്കള്‍ അവ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ തരത്തില്‍ ആക്കിക്കൊടുക്കണം. എന്നാല്‍ ഇത്തരത്തില്‍ മണ്ണില്‍ പിണ്ണാക്കുകള്‍ നേരിട്ട് കൊടുക്കുമ്പോള്‍ മണ്ണിലെ മറ്റ് ഘടകങ്ങളുമായി പ്രവര്‍ത്തിച്ച് ചെടികള്‍ക്ക് പെട്ടെന്ന് കിട്ടാത്ത തരത്തില്‍ അലേയമായും മറ്റ് ചില പ്രശ്നങ്ങളും ആയി മാറിയേക്കാം. എന്നാല്‍ പുറത്ത് വെച്ച് തന്നെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ തരത്തിലാക്കാം.
അതോടൊപ്പം തന്നെ ഉപയോഗപ്രദമായ സൂക്ഷമാണുക്കളുടെ വളര്‍ച്ചയും നല്ലൊരു രീതിയില്‍ വര്‍ദ്ധിക്കുകയാണ് പിണ്ണാക്കുകള്‍ പുളിപ്പിക്കലിലൂടെ നടക്കുന്നത്. എന്നാല്‍ പുളിപ്പിക്കല്‍ പ്രക്രിയയില്‍ ആവശ്യമില്ലാത്തതോ വിപരീത ഫലമുണ്ടാക്കുന്നതോ കാര്യമായി ഗുണം ചെയ്യാത്തതോ ചേര്‍ക്കരുത്. ദോഷമായി ബാധിച്ചേക്കാം.
ഏറ്റവും കൂടുതൽ ഔഷധഗുണങ്ങൾ ഉള്ള വാഴയിനം
പിണ്ണാക്കുകളിലടങ്ങിയിരിക്കുന്ന NPK തോത് മുകളില്‍ കൊടുത്തത് വെച്ച് നോക്കിയാലും, ലഭ്യതയും, ഗുണവും ,പെട്ടെന്ന് പുളിച്ചു കിട്ടുന്നതും കടലപിണ്ണാക്കാണ്. എന്നാല്‍ പലതും ബാലന്‍സായി നല്ല രീതിയില്‍ വരാന്‍ എങ്ങിനെ പുളിപ്പിക്കാം എന്നതിനൊരുദാഹരണം നോക്കാം. ഇവിടെ ഒരു 5-kg-യാണ് മൊത്തം പുളിപ്പിക്കാനുള്ള വസ്തുക്കളെടുക്കുന്നത്.
(-കടലപിണ്ണാക്ക് 2-Kg) (വേപ്പിന്‍ പിണ്ണാക്ക് 0.5-kg half kg.-),(തേങ്ങാ പിണ്ണാക്ക് 0.5-kg half K.G)-(പച്ച ചാണകം 2-KG.) അങ്ങിനെ മൊത്തം വസ്തുക്കള്‍ 5-kg.